സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ്. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ലാഭമെടുപ്പ് വര്‍ധിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും വില കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. പവന്‍ വില 200 രൂപ കുറഞ്ഞ് 95,480 രൂപയുമായി.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,815 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,645 രൂപയായി. 9 കാരറ്റ് ഗ്രാമിന് 10 രൂപ കുറവില്‍ 4,935 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില ആറാഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് വര്‍ധിപ്പിച്ചു. ഫെഡ് നിരക്ക് മാറ്റത്തെക്കുറിച്ച് സൂചന നല്‍കുന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഭാഷണത്തിന് കാത്തിരിക്കാതെയാണ് വിറ്റഴിക്കല്‍ തുടര്‍ന്നത്. ഡിസംബറില്‍ ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യത 88 ശതമാനമാണെന്നാണ് നിലവില്‍ വിപണി കരുതുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസ് നിര്‍മാണ മേഖലയിലെ വളര്‍ച്ചാ കണക്കുകള്‍ ഒമ്പത് മാസത്തെ താഴ്ന്ന നിലയിലാണ്. ഇതോടെ നിരക്ക് കുറക്കാന്‍ ഫെഡ് നിര്‍ബന്ധിതമാകുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴില്‍ കണക്കിലും പി.സി.ഇ ഡാറ്റയിലുമാകും നിക്ഷേപകരുടെ ഇനിയുള്ള ശ്രദ്ധ.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില അടുത്ത വര്‍ഷത്തോടെ ഔണ്‍സിന് 4,500 ഡോളറിലെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഔണ്‍സിന് 4,300 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണ വില 4,217 ഡോളറെന്ന നിലയിലാണ്. അടുത്ത ആഴ്ചകളില്‍ സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്നത്തെ വിലയില്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1,03,300 രൂപയെങ്കിലും വേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണവിലക്കും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന് 18 ശതമാനം ജി.എസ്.ടി എന്നിവ ചേര്‍ത്ത വിലയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് ഈ വിലയിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine