canva
Economy

ഡോളറിന് ക്ഷീണം! സ്വര്‍ണം വീണ്ടും ഉയര്‍ച്ചയില്‍, ഇന്നത്തെ ആഭരണവില ഇങ്ങനെ

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടുകളും ആഗോള സംഭവവികാസങ്ങളും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാക്കുന്നുണ്ട്

Dhanam News Desk

യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതോടെ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 11,175 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന്‍ വില 320 രൂപ വര്‍ധിച്ച് 89,840 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,190 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,155 രൂപയും 9 കാരറ്റ് 4,630 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

അന്താരാഷ്ട്ര വിപണിയില്‍ യു.എസ് ഡോളറിന്റെ വിനിമയ മൂല്യം കുറഞ്ഞതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ആകര്‍ഷകമാകുന്നതാണ് പ്രധാന കാരണം. അതേസമയം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടുകളും ആഗോള സംഭവവികാസങ്ങളും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാക്കുന്നുണ്ട്.

അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകളിലെ വ്യക്തതക്കായി വിപണി കാത്തിരിക്കുകയാണ്. ഇത് സ്വര്‍ണവിലയുടെ ഗതി നിര്‍ണയിക്കും. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3,988 ഡോളറിലേക്കു കയറി.

ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 96,750 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT