canva, facebook j donald trump
Economy

സ്വര്‍ണത്തില്‍ വീണ്ടും ട്വിസ്റ്റ്! ഉച്ചക്ക് ശേഷം പുതിയ വില; ഒറ്റ ദിവസം കൂടിയത് 1,320 രൂപ, വീണ്ടും ട്രെന്‍ഡ് മാറ്റമോ?

അമേരിക്കയിലെ ഷട്ട് ഡൗണ്‍ അവസാനിക്കുമെന്ന വാര്‍ത്തകള്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമൊരുക്കുമെന്നും വിദഗ്ധര്‍ പറയുന്നു

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും വര്‍ധന. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 11,350 രൂപയിലെത്തി. രാവിലെ 110 രൂപ വര്‍ധിച്ചിരുന്നു. പവന് 440 രൂപ വര്‍ധിച്ച് 90,800 രൂപയിലാണ് ഉച്ചക്ക് ശേഷമുള്ള വ്യാപാരം. പവന് ഇന്ന് മാത്രം വര്‍ധിച്ചത് 1,320 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 9,340 രൂപയിലത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,270 രൂപയും 9 കാരറ്റിന് 4,680 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 രൂപ.

അമേരിക്കയിലെ തൊഴില്‍, ഉപഭോക്തൃ കണക്കുകള്‍ മോശമായതോടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകളും ശക്തമായി. ഇതോടെ അടുത്ത മാസം യു.എസ് ഫെഡ് പലിശനിരക്ക് കുറക്കുമെന്ന ചര്‍ച്ചകളും സജീവമായി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ചെലവ് കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യും. ഇതാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ ട്രോയ് ഔണ്‍സിന് 80 ഡോളറോളം വര്‍ധിച്ച് 4,080 ഡോളറെന്ന വിലയിലാണ് സ്വര്‍ണം. അതേസമയം, അമേരിക്കയിലെ ഷട്ട് ഡൗണ്‍ അവസാനിക്കുമെന്ന വാര്‍ത്തകള്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമൊരുക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ആഭരണ വില ഒരുലക്ഷത്തിലേക്ക്

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉച്ചക്ക് ശേഷം 98,250 രൂപയോളം നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT