കഴിഞ്ഞ വര്‍ഷവും വിദേശത്തുനിന്ന് നാട്ടിലേക്കു ഏറ്റവും കൂടുതല്‍ പണമയച്ചത് മലയാളികൾ തന്നെ. ആർബിഐ പുറത്തുവിട്ട ഫോറിൻ റെമിറ്റൻസ് (വിദേശ പണം വരവ്) കണക്കുപ്രകാരം 2017 ൽ 4,95,000 കോടി രൂപ (69 ബില്യൺ ഡോളർ) യാണ് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്.
ഇതിൽ 46 ശതമാനവും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടകം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലേക്കാണ് എത്തിയത്. പ്രാഥമിക കണക്കുകൾ ഓഗസ്റ്റിൽ പുറത്തുവന്നിരുന്നു.
നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും കൂടി 2,30,000 കോടി (31.74 ബില്യൺ ഡോളർ ) ഫോറിൻ റെമിറ്റൻസ് സ്വീകരിച്ചു. 95,000 കോടി രൂപയോളം (13.11 ബില്യൺ ഡോളർ) കേരളത്തിലേക്കാണ് വന്നത്. മൊത്തം റെമിറ്റൻസിന്റെ 19 ശതമാനം വരുമിത്.
ഫോറിൻ റെമിറ്റൻസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയാണ് ഒന്നാമത്. മുന്‍വര്‍ഷത്തെ കുത്തനെയുള്ള ഇടിവിനെ മറികടന്നാണ് 2017 ലെ വളര്‍ച്ച. 9.9 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine