Economy

ചരിത്രത്തില്‍ ആദ്യമായി എല്‍എല്‍പി മാസ രജിസ്‌ട്രേഷന്‍ 10,000 മാര്‍ക്ക് കടന്നു; സാമ്പത്തികരംഗത്ത് അനുകൂല മാറ്റത്തിന് കാരണമെന്ത്?

10,081 എല്‍എല്‍പികളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2025 ജനുവരിയേക്കാള്‍ 60 ശതമാനം വര്‍ധന

Dhanam News Desk

രാജ്യത്ത് സംരംഭക രംഗത്ത് വലിയ ഉണര്‍വേകാന്‍ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്തിയതോടെ സാധിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ തൊഴിലവസരങ്ങളും കയറ്റുമതി സാധ്യതകളും വര്‍ധിക്കുമെന്ന കണക്കുകൂട്ടലിനിടെ ജനുവരിയില്‍ എല്‍എല്‍പി ( limited liability partnerships) രജിസ്‌ട്രേഷനില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിമാസ എല്‍എല്‍പി രജിസ്‌ട്രേഷന്‍ ആദ്യമായി 10,000 മാര്‍ക്ക് പിന്നിടുന്നതിനും ജനുവരി സാക്ഷ്യം വഹിച്ചു. സര്‍വീസ്, മാനുഫാക്ചറിംഗ് സെക്ടറുകളില്‍ പുതിയ അവസരങ്ങള്‍ തുറന്നിടുന്നതിന്റെ സൂചനയാണിതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.

10,081 എല്‍എല്‍പികളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2025 ജനുവരിയേക്കാള്‍ 60 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത എല്‍എല്‍പികളുടെ എണ്ണം 6,298 ആയിരുന്നു. കമ്പനികളുടെ രജിസ്‌ട്രേഷനിലും ഇക്കാലയളവില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. 16,788 കമ്പനികളായിരുന്നു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയിലിത് 23,276 ആയി വര്‍ധിച്ചു. 39 ശതമാനം വളര്‍ച്ച.

രജിസ്‌ട്രേഷന്‍ കുതിപ്പ്

ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എല്‍എല്‍പികളുടെ എണ്ണം 76,696 ആണ്. 41 ശതമാനം വര്‍ധന. ഇക്കാലയളവില്‍ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 41 ശതമാനമാണ് വളര്‍ച്ച 2,01,184 കമ്പനികള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ കമ്പനികളുടെ എണ്ണം ഇക്കാലയളവില്‍ 78 എണ്ണമാണ്. മുന്‍ വര്‍ഷം ഇത് 45 മാത്രമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT