Economy

നേരിയ ആശ്വാസം, വാണിജ്യ വാതക വില കുറച്ചു

പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും

Dhanam News Desk

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ (LPG Cylinder) വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 135 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 2,219 രൂപയും കൊല്‍ക്കത്തയില്‍ 2,322 രൂപയുമായി. മുംബൈയില്‍ 2,171.50 രൂപയും ചെന്നൈയില്‍ 2,373 രൂപയുമായും കുറഞ്ഞു.

കൊച്ചിയില്‍ 2223 രൂപയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വില. നേരത്തെ, 2357 രൂപയായിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില രണ്ട് തവണ കൂട്ടിയതിന് ശേഷമാണ് വെട്ടിക്കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT