രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മാന്ദ്യം താല്‍ക്കാലികമാണെന്നും അടുത്ത ദശകം ബിസിനസുകള്‍ക്ക് വളരാന്‍ ചരിത്രപരമായ അവസരങ്ങളായിരിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. നിലവിലെ പ്രതിസന്ധി ബാഹ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായതാണെന്നും സര്‍ക്കാരിന്റെ നടപടികള്‍ ഗുണം ചെയ്യുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
സിഎന്‍ബിസി-ടിവി 18 ഐക്കണിക് ബിസിനസ് ലീഡര്‍ ഓഫ് ദി ഡെക്കേഡ് അവാര്‍ഡ് സമ്മാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ഈ വേദന താല്‍ക്കാലികമായി ഞാന്‍ കാണുന്നു. ധനമന്ത്രിയുടെ മികച്ച നേതൃത്വത്തില്‍ നാം ഈ സാഹചര്യത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ പോകുന്നു. ബാഹ്യപ്രശ്‌നങ്ങള്‍ നമ്മെ ബാധിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ വളരെ ശുഭാപ്തിവിശ്വാസിയാണ്.'' മുകേഷ് അംബാനി പറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഗുണഫലങ്ങള്‍ അടുത്ത പാദത്തില്‍ ദൃശ്യമാകുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുവനേതാക്കളിലൂടെ മാറ്റം സാധ്യമാണെന്ന് അദ്ദേഹം ആകാഷ്, ഇഷ എന്ന തന്റെ മക്കളുടെ സാന്നിധ്യത്തില്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine