Economy

ടൂറിസം രംഗത്ത് 'സാഹസികതയുടെ' കാല്‍വെപ്പുമായി കേരളം

കോവളം ഹവ ബീച്ചിലെ പാരാസെയ്ലിംഗ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

Dhanam News Desk

കോവിഡ് പ്രതിസന്ധി മൂലം ഏറെ പ്രതിസന്ധിയിലായ ടൂറിസം രംഗത്ത് പുതിയ കാല്‍വെപ്പുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസം രംഗത്ത് അഡ്വഞ്ചര്‍ ആക്ടിവിറ്റികളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കോവളം ഹവ ബീച്ചില്‍ ഒരുക്കിയ പരാസെയ്ലിംഗ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍നിന്നും കേരള ടൂറിസം തിരികെവരുന്നതിന് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്.

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അഡ്വഞ്ചര്‍ ടൂറിസം അടിസ്ഥാനമാക്കിയുള്ള ആക്റ്റിവിറ്റികളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആക്റ്റിവിറ്റികളുടെ അഭാവം മൂലം മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കാന്‍ കോവളത്തിനു സാധിക്കാത്ത അവസ്ഥ കൂടി നിലവിലുണ്ട്. ഈ പാരാസെയ്ലിങ് ആക്റ്റിവിറ്റികള്‍ ആ ദിശയിലുള്ള കോവളത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്.

ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളെ ഒരു ഫീഡര്‍ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോണ്ട് അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പാരാസെയ്ലിങ് ആക്റ്റിവിറ്റി സംഘടിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT