Economy

ഇന്ത്യയില്‍ കോടീശ്വരന്മാര്‍ 2,200 മാത്രമെന്നത് ആരു വിശ്വസിക്കും? മോദി

Dhanam News Desk

ഇന്ത്യാ രാജ്യത്ത് ആകെ 2,200

കോടീശ്വരന്മാരേയുള്ളൂവെന്ന് ആര്‍ക്കാണു വിശ്വസിക്കാനാകുക? ആദായ നികുതി

ഗണ്യമായ തോതില്‍ വെട്ടിക്കപ്പെടുന്നുവെന്ന നിഗമനം പങ്കുവയ്ക്കവേ ഈ

സംശയമുയര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ.

രാജ്യത്ത്

2,200 പേര്‍ മാത്രമാണ് പ്രതിവര്‍ഷം ഒരു കോടി രൂപ വരുമാനം

പ്രഖ്യാപിച്ചതെന്നത് അവിശ്വസനീയമാണ്. എന്നാല്‍ സത്യം അതാണ് : 'ടൈംസ് നൗ'

ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 'മുന്‍ സര്‍ക്കാരുകള്‍ക്ക് നികുതി

സമ്പ്രദായത്തെ സ്പര്‍ശിക്കാന്‍ മടിയായിരുന്നു. ഇപ്പോഴത്തെ  സര്‍ക്കാര്‍

അതിനെ പൗര കേന്ദ്രീകൃതമാക്കുകയാണ്. ഒട്ടേറെ പേര്‍ നികുതി അടയ്ക്കാതെ

ഒഴിവാക്കാനുള്ള വഴികള്‍ കണ്ടെത്തുമ്പോള്‍, മുഴുവന്‍ ബാധ്യതയും സത്യസന്ധമായി

കുടിശ്ശിക അടയ്ക്കുന്നവരുടെ മേല്‍ പതിക്കുന്നു'.

രാജ്യ വികസനത്തിനായി ജനങ്ങള്‍ കുടിശ്ശിക നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ ഇനി സമയം പാഴാക്കില്ല. ആത്മവിശ്വാസത്തോടെ മുന്നേറും. 5 ട്രില്യണ്‍ (അഞ്ചുലക്ഷം കോടി) ഡോളര്‍ സമ്പദ്വ്യവസ്ഥ ലക്ഷ്യമിടാന്‍ കേന്ദ്ര ബജറ്റ് സഹായിക്കും. സാമ്പത്തിക വികസനത്തിനായി ചെറിയ നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT