വര്‍ഷങ്ങള്‍ക്ക് ശേഷം എസ്&പി ഇന്ത്യയുടെ ദീര്‍ഘകാല സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. വ്യവസായ സാമ്പത്തിക വൃത്തങ്ങള്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇതിലും മികച്ച റേറ്റിംഗ് ഇന്ത്യ അര്‍ഹിക്കുന്നുണ്ടെന്ന തോന്നല്‍ ശക്തമാണ്. മറ്റെല്ലാ രാജ്യങ്ങളേക്കാളും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കൂടിയിരിക്കുന്ന, പണപ്പെരുപ്പം ഒരു പരിധിവരെ വിജയകരമായി നിയന്ത്രിച്ചിരിക്കുന്ന, കടം തിരിച്ചടവിന്റെ കാര്യത്തില്‍ കളങ്കമില്ലാത്ത റെക്കോഡ് നിലനിര്‍ത്തിയിരിക്കുന്ന സമയത്താണ് റേറ്റിംഗിലെ ഈ മാറ്റം ഉണ്ടായിരിക്കുന്നത്.
ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ BBB- യില്‍ നിന്ന് BBBയിലേക്ക് റേറ്റിംഗ് ഉയര്‍ത്തുന്നത് ഇന്ത്യയുടെ അടിസ്ഥാന ശക്തിയെ കുറിച്ചുള്ള നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം ഉയര്‍ത്തും.
ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, വിവേകപൂര്‍ണമായ സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിന്മേലുള്ള ആത്മവിശ്വാസമാണ് ഈ റേറ്റിംഗിലൂടെ വെളിവാകുന്നതെന്ന് ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെടുന്നു.
വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇനി വായ്പ ലഭ്യമാകും. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും റേറ്റിംഗ് ഉയര്‍ത്തല്‍ സഹായിക്കും. മികച്ച റേറ്റിംഗ് കാരണം സര്‍ക്കാരിനും ഇനി കുറഞ്ഞ ചെലവില്‍ കടം ലഭിക്കും. റേറ്റിംഗില്‍ ഉണ്ടായ പുരോഗതി ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും കടബാധ്യതകള്‍ നികത്താനുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെട്ടുവെന്ന സൂചന നല്‍കുകയും ചെയ്യും. പുതിയ മൂലധനം ആകര്‍ഷിക്കാനും രാജ്യത്തിന്റെ പരിവര്‍ത്തനം ത്വരിതഗതിയിലാക്കാനും ഇത് സഹായകരമാകും.
ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്താന്‍ എസ്&പി സമയമെടുത്തു എന്നകാര്യത്തില്‍ സംശയമില്ല. 2007ല്‍ ഇന്ത്യ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത് നാല് ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ച അവഗണിച്ചതിലൂടെ റേറ്റിംഗ് ഏജന്‍സികളൊന്നും തന്നെ ഇന്ത്യയോട് നീതി പുലര്‍ത്തിയിട്ടില്ലെന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്.
S&P's recent upgrade of India's credit rating reflects its robust economic fundamentals, but many argue the country deserved higher recognition sooner.
(This article was originally published in Dhanam Business Magazine August 31st & September 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine