Economy

നാല്‍പ്പതിനായിരത്തിലേറെ മരുന്നുകള്‍ക്ക് വിലക്കയറ്റം ഇന്നുമുതല്‍!

നികുതി, വെള്ളക്കരം, വാഹന ഭൂമി രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഇന്നുമുതല്‍ നിരക്ക് വര്‍ധനവ്.

Dhanam News Desk

രാജ്യത്തെ മരുന്ന് വില വര്‍ധനവ് ഇന്ന് മുതല്‍. അവശ്യ മരുന്നുകളുള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് വില വര്‍ധനയുണ്ടാകുക. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലാണെന്നതിനാല്‍ കേരളത്തെ ഇത് മോശമായി ബാധിക്കുമെന്നതില്‍ സംശയമില്ല. 871 രാസഘടകങ്ങളുടെ (chemical combination) വില കൂടിയതോടെ അവ ചേര്‍ത്ത് നിര്‍മിക്കുന്ന മരുന്നുകളുടെ വില വര്‍ധിച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. 2013 മുതല്‍ ഇത്തരത്തില്‍ മരുന്ന് വില വര്‍ധനവ് നടപ്പാക്കിയിരുന്നു എന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി പറയുന്നത്.

എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് നോക്കിയാണ് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കുന്നത്. ഓഫീസ് ഓഫ് ഇക്കണോമിക് അഡൈ്വസറിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഹോള്‍സെയില്‍ പണപ്പെരുപ്പം 12.96 ശതമാനം ആണ്. 2021 ജനുവരിയില്‍ പണപ്പെരുപ്പം വെറും 2.51 ശതമാനം ആയിരുന്നു.

വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കല്‍ അനുസരിച്ചാ രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാല്‍ പുതിയ നടപടി ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തെ തന്നെയാണ്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി മരുന്നുകളുടെ വിലയും കൂടി.

നികുതിയും വെള്ളക്കരവും രജിസ്‌ട്രേഷനും വരെ അധികഭാരം ഇന്ന് മുതല്‍

ഭൂ നികുതി ഫീസുകളും ഇന്ന് മുതല്‍ വര്‍ധിക്കുകയാണ്. സാധാരണക്കാര്‍ക്കും നികുതി ഭാരം (tax increase) കൂടും. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി( land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കുകയാണ്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും.

ഇന്ന് മുതല്‍വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും കൂടും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. ഇന്ന് മുതല്‍ അഞ്ചു ശതമാനം വെള്ളക്കരം കൂടി.

സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. വാഹന രജിസ്‌ട്രേഷന്‍ , ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരക്കുകളും കൂടി.

മറ്റൊന്ന് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി നിലവില്‍ വരും. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കും നിരക്ക് വര്‍ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT