Economy

ആർബിഐ വീണ്ടും പലിശനിരക്ക് കുറച്ചു

Dhanam News Desk

തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് കുറച്ച് ആർബിഐ. 25 ബേസിസ് പോയ്ന്റ് കുറവ് വരുത്താനാണ് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ചേർന്ന മൊണേറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.  

റിപ്പോ നിരക്ക് 6 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കുറച്ചു. ഫെബ്രുവരിയിലെ യോഗത്തിലും 25 ബേസിസ് പോയ്ന്റ് കുറവാണ് വരുത്തിയത്. 

നാണയപ്പെരുപ്പം കുറഞ്ഞതും ജിഡിപി വളർച്ചയിലെ ഇടിവുമാണ് ആർബിഐ നിരക്ക് കുറക്കാൻ പ്രേരിപ്പിച്ചത്.       

ഉപഭോക്‌തൃ വില സൂചിക (CPI) അനുസരിച്ചുള്ള നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 2.57 ശതമാനമായിരുന്നു. മൊണേറ്ററി പോളിസി കമ്മിറ്റിയുടെ ഇൻഫ്‌ളേഷൻ ടാർജറ്റായ 4 ശതമാനത്തിന് വളരെ താഴെയാണ് ഇത്.      

2019 സാമ്പത്തിക വർഷം ജിഡിപി 7 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇത് ആർബിഐയുടെ 7.4 ശതമാനം എന്ന എസ്റ്റിമേറ്റിനേക്കാൾ കുറവാണ്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT