Retail inflation Image : Canva
Economy

ചില്ലറ നാണ്യപെരുപ്പത്തില്‍ കുറവ്; റീപ്പോ നിരക്കുകള്‍ കുറയാന്‍ സാധ്യത

ഭക്ഷ്യ നാണ്യപെരുപ്പം കൂടുതല്‍ ഗ്രാമങ്ങളില്‍

Dhanam News Desk

രാജ്യത്ത് ചില്ലറ നാണ്യപെരുപ്പം ഏഴുമാസത്തെ കുറഞ്ഞ നിരക്കില്‍. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണ് ഫെബ്രുവരി മാസത്തില്‍ നാണ്യപെരുപ്പം കുറയുന്നതില്‍ പ്രകടമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയിലെ ചില്ലറ നാണ്യപെരുപ്പം 3.61 ശതമാനമാണ്. ജനുവരിയില്‍ ഇത് 5 ശതമാനമായിരുന്നു.

ഭക്ഷ്യ നാണ്യപെരുപ്പത്തില്‍ കുറവ്

ഫെബ്രുവരിയില്‍ ഭക്ഷ്യനാണ്യപെരുപ്പം 222 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു. 2023 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നഗരങ്ങളിലെ ഭക്ഷ്യനാണ്യപെരുപ്പം 3.20 ശതമാനവും ഗ്രാമങ്ങളിലേത് 4.08 ശതമാനവുമാണ്.

പലിശ നിരക്ക് കുറയും

റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ക്കുള്ളിലാണ് ചില്ലറ നാണ്യപെരുപ്പം എത്തി നില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ റീപ്പോ നിരക്കുകള്‍ കുറക്കുന്നതിന് ധന നയ കമ്മിറ്റിയെ ഇത് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്തര വളര്‍ച്ചയെ സഹായിക്കാന്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിന് ഈ കണക്കുകള്‍ മാനദണ്ഡമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT