റഷ്യന്‍-യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരത്തിന്റെ വക്കിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി യൂറോപ്യന്‍,യു.എസ് ഉദ്യോഗസ്ഥരുമായി ബെര്‍ലിനില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണിത്. അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകള്‍ ആഗോള തലത്തില്‍ പ്രതിരോധ ഓഹരികള്‍ക്ക് തിരിച്ചടിയായി.
യൂറോപ്യന്‍ വിപണിയില്‍ പ്രതിരോധ ഓഹരികള്‍ കനത്ത നഷ്ടത്തിലായി. ജര്‍മന്‍ ടാങ്ക് നിര്‍മാതാവായ റെയ്ന്‍മെറ്റല്‍ (Rheinmetall), സ്വീഡന്റെ സാബ് (SAABb), ഇറ്റലിയിലെ ലിയോനാര്‍ഡോ എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. യൂറോപ്യന്‍ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് സൂചിക (SXPARO0 ) രണ്ട് ശതമാനത്തോളം ഇടിവിലായി. 2022ല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയതിന് ശേഷം മൂന്ന് മടങ്ങോളം നേട്ടമുണ്ടാക്കിയ സൂചികയാണിത്.
റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ പ്രതിരോധ ഓഹരികളെയും നഷ്ടത്തിലാക്കി. ഇത്തരം കമ്പനികളുടെ പ്രകടനം അളക്കുന്ന നിഫ്റ്റി പ്രതിരോധ സൂചിക അരശതമാനത്തോളം നഷ്ടത്തിലാണ്. യൂണിമെക്ക് എയ്‌റോസ്‌പേസ് ആന്‍ഡ് മാനുഫാക്ചറിംഗ് ലിമിറ്റഡ്, ആസ്ട്ര മൈക്രോവേവ് പ്രോഡക്ട്‌സ് ലിമിറ്റഡ്, റസല്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയൊഴികെ മറ്റെല്ലാ പ്രതിരോധ കമ്പനികളും ഇന്ന് നഷ്ടത്തിലാണ്. ഈ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ 0.44 ശതമാനം നഷ്ടത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
സ്വകാര്യ കമ്പനിയായ എം.ടി.എ.ആര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ഓഹരിയൊന്നിന് 75 രൂപയോളം നഷ്ടത്തില്‍ മൂന്ന് ശതമാനത്തിലധികം ഇടിവ് നേരിട്ടു. പരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡ് 2.5%, ഡാറ്റ പാറ്റേണ്‍സ് ഇന്ത്യ ലിമിറ്റഡ് 2.17%, മിശ്ര ദത്തു നിഗം ലിമിറ്റഡ് 1.77 %, ഭാരത് ഡൈനാമിക്‌സ് 1.60 %, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് 1.53 %, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് 0.14% എന്നിങ്ങനെയും നഷ്ടത്തിലാണ് ഇപ്പോഴത്തെ വ്യാപാരം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine