Economy

കേന്ദ്ര ബജറ്റ് 2019: ഇൻകം ടാക്സ് വ്യവസ്ഥകളിൽ 5 മാറ്റങ്ങൾ

Dhanam News Desk

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആദായനികുതി വ്യവസ്ഥകളിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സ്ലാബുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും വരുത്തിയിട്ടില്ലെങ്കിലും, നികുതി ദായകരെ ബാധിക്കുന്ന ചില മാറ്റങ്ങൾ ബജറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്.

നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ അല്ലെങ്കിൽ പാൻ കാർഡ് ഇതിലേതെങ്കിലും ഒന്നു മതിയാകുമെന്നും ബജറ്റിൽ നിർദേശമുണ്ട്. 

  • അഫോഡബിൾ ഹൗസിംഗ് വിഭാഗത്തിലുള്ള (45 ലക്ഷം രൂപയിൽ താഴെ വിലയുള്ളവ) വീടുകളുടെ ഭവന വായ്പകളിന്മേൽ 1.5 ലക്ഷം രൂപ അധിക ടാക്‌സ് ഡിഡക്ഷൻ അനുവദിക്കും. 2020 മാർച്ച് വരെ എടുക്കുന്ന ഭവന വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഭവന വായ്പാ പലിശയ്ക്കുള്ള ടാക്സ് ഡിഡക്ഷൻ 3.5 ലക്ഷം രൂപയാകും.         
  • ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വായ്പയിന്മേൽ 1.5 ലക്ഷം രൂപ ടാക്സ് ഡിഡക്ഷൻ 
  • വർഷം 1 കോടി രൂപയിൽ കൂടുതൽ കാഷ് ആയി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചാൽ 2% ടിഡിഎസ്. 
  • സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസുകളുടെ (CPSE) ETF ൽ നിക്ഷേപിക്കുന്ന റീറ്റെയ്ൽ നിക്ഷേപകർക്ക് ELSS ന്റേതുപോലുള്ള ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ ELSS മ്യൂച്വൽ ഫണ്ടുകളിലുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C പ്രകാരം 1.50 ലക്ഷം രൂപ ടാക്സ് ഡിഡക്ഷൻ ലഭിക്കും.       
  • 2 മുതൽ 5 കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് സർചാർജ് 3% വർധിപ്പിക്കും. 5 കോടി രൂപയിൽ കൂടുതലുള്ള വരുമാനത്തിന് 7%. നിലവിൽ ഒരു കോടിയിലധികം വരുമാനമുള്ളവർക്ക് ആദായ നികുതിയുടെ 15 ശതമാനം സർചാർജ് നൽകണം. ഇപ്പോൾ പ്രഖ്യാപിച്ച സർചാർജ് നിലവിലുള്ളതിന് പുറമെയാണ്. 

വ്യക്തികൾ അവരുടെ നികുതി വിധേയവരുമാനം വർഷം 5 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ മാത്രം നികുതി നൽകിയാൽ മതിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT