Economy

ബജറ്റ് സമൂഹത്തിലെ ഒരു വിഭാഗത്തിനും ഗുണമില്ലാത്തത്; പി. ചിദംബരം

Dhanam News Desk

സമൂഹത്തിലെ ഒരു വിഭാഗത്തിനും അര്‍ത്ഥവത്തായ പ്രയോജനം ലഭ്യമാക്കുന്ന ബജറ്റ് അല്ല ഇത്തവണത്തേത് എന്ന് മുന്‍ ധന കാര്യ മന്ത്രി പി. ചിദംബരം. തെറ്റായ പ്രതീക്ഷകള്‍ മാത്രം നല്‍കുന്ന ബജറ്റ് ആണിതെന്നും ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരം അറിയിച്ചു. മൊത്തവരുമാനം, ചെലവ്, സാമ്പത്തികക്കമ്മി, വരുമാനക്കമ്മി, അധികവരുമാന സ്രോതസ്സ്, സാമ്പത്തിക ഇളവുകള്‍ എന്നിവയെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. ഗ്രമീണ തൊഴിലുറപ്പു പദ്ധതി, ഉച്ച ഭക്ഷണ പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍ എന്നിവയൊന്നും വ്യക്തമാക്കുന്ന ബജറ്റ് അല്ല ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍ബല വിഭാഗം, പട്ടിക വര്‍ഗക്കാര്‍, ന്യൂനപക്ഷം, സ്ത്രീകള്‍ എന്നിവര്‍ക്ക് എത്ര തുകയാണോ നീക്കി വച്ചിട്ടുള്ളതെന്നതിനെക്കുറിച്ചും വ്യക്തതയില്ല. പെട്രോള്‍, ഡീസല്‍ നികുതി വര്‍ധനവിനെക്കുറിച്ചും ആരോപണം ഉയര്‍ന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയ തരത്തില്‍ വിരസമായ ബജറ്റ് ആയിരുന്നു ഇത്തവണത്തേത് എന്നാണ് ആരോപണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT