Economy

കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും

പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.

കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും

Stay informed with live updates and expert analysis of the Union Budget 2024 on Dhanam Online's live blog.

ഇടക്കാല ബജറ്റ് 2024: സമഗ്ര വാര്‍ത്തകള്‍ ധനം ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും ലൈവ് ബ്ലോഗിലും തുടരും

ഇലക്ട്രിക് ബസ് ഓഹരികളില്‍ കുതിപ്പ്

  • പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇലക്ട്രിക് ബസ് കമ്പനികളുടെ ഓഹരികള്‍ 5 ശതമാനം വരെ ഉയര്‍ന്നു.

  • പ്രമുഖ ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഗ്രീന്‍ടെക് ഓഹരി വില 6.2 ശതമാനം ഉയര്‍ന്ന് 1,849 രൂപയിലെത്തി. ജെ.ബി.എം ഓട്ടോ, കോട്ടണ്‍ ഗ്രീവ്‌സ് എന്നിവയുടെ ഓഹരികള്‍ 5 ശതമാനം വരെയും ഉയര്‍ന്നു.

  • 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുമേഖലാ ഓഹരി വില്‍പ്പന ലക്ഷ്യം 50,000 കോടി രൂപ.

  • 2024 സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം 30,000 കോടി രൂപയായി കുറച്ചു.

  • നികുതി നിരക്കുകളില്‍ മാറ്റമില്ല. പ്രത്യക്ഷ-പരോക്ഷ നികുതിക ഇറക്കുമതി തീരുവകളും മാറ്റമില്ലാതെ നിലനിര്‍ത്തി.

  • സോവറിന്‍ വെല്‍ത്ത്, പെന്‍ഷന്‍ ഫണ്ടുകള്‍ മുഖേനയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന നികുതിയിളവിന്റെ കാലാവധി 31.03.2024ല്‍ നിന്ന് 31.03.2025 വരെ നീട്ടി

ധനക്കമ്മിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.96 ആയി ഉയര്‍ന്നു

നികുതിയിൽ മാറ്റം ഇല്ല;കമ്മി കുറയും

  • നികുതി നിരക്കുകളിൽ മാറ്റമില്ലാതെയാണു നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇതു പലരെയും നിരാശപ്പെടുത്തി. ഓഹരി വിപണി അൽപം താണു.

  • 2010-നു മുമ്പുള്ള 25,000 കോടി രൂപയിൽ താഴെയുള്ള ആദായ നികുതി കേസുകൾ അവസാനിപ്പിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചു.

  • അടുത്ത വർഷം ഗവണ്മെൻ്റിൻ്റെ കമ്മി കുറയും എന്നു ധനമന്ത്രി പറഞ്ഞു. ഈ വർഷം ജിഡിപിയുടെ 5.9 ശതമാനം ധനകമ്മി ലക്ഷ്യമിട്ടത് 5.8 ശതമാനമായി കുറഞ്ഞു. അടുത്ത വർഷത്തെ ലക്ഷ്യം 5.1 ശതമാനമായി കുറച്ചു. 2025-26 ൽ 4.5 ശതമാനം എന്ന ലക്ഷ്യം പാലിക്കാൻ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നു.

  • കമ്മി കുറയുന്നതിനാൽ സർക്കാരിൻ്റെ കടമെടുപ്പ് കുറയും. അടുത്ത വർഷം മൊത്തം 14.1 ലക്ഷം കോടി രൂപയുടെ കടമാണ് എടുക്കുക. പഴയ കടം തിരിച്ചു കൊടുക്കുന്നതു കിഴിച്ചാൽ11.75 ലക്ഷം കോടിയാണ് അറ്റ കടമെടുപ്പ്.

  • അടുത്ത വർഷം ഗവണ്മെൻ്റിൻ്റെ മൂലധനച്ചെലവ് 11.1 ലക്ഷം കോടിയായിരിക്കും. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കും.

Breaking: നികുതി

  • പ്രത്യക്ഷ, പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല

  • കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നികുതി പിരിവ് ഇരട്ടിയലധികമായെന്ന് ധനമന്ത്രി

ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ് ഇന്ത്യ. ഈ രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും

  • 2024-25 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി പ്രതീക്ഷ ജി.ഡി.പിയുടെ 5.1%

  • 2026 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി 4 ശതമാനത്തില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

  • കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍

  • കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ യാഥാര്‍ത്ഥ്യമാക്കും

  • വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും

  • കൂടുതല്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എല്ലാ ആശാ, അംഗനവാടി പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും

ടൂറിസം

  • ടൂറിസം വികസനം: ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത ദീര്‍ഘകാല വായ്പ നല്‍കും.

  • ലക്ഷദ്വീപ് ടൂറിസത്തിനും പിന്തുണ

  • 78 ലക്ഷം രൂപ - തെരുവ് കച്ചവടക്കാര്‍ക്കായി വായ്പ

40,000 സാധാരണ റെയില്‍വേ ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും

  • ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകും

  • ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം

  • മധ്യവര്‍ഗത്തിനായി ഭവന പദ്ധതി

പ്രധാനമന്ത്രി ഗതി ശക്തി

  • പദ്ധതിക്ക് കീഴില്‍ 3 പ്രധാന സാമ്പത്തിക ഇടനാഴികള്‍ നിര്‍മ്മിക്കും

  1. ഊര്‍ജം, സിമന്റ്, ധാതുക്കള്‍

  2. പോര്‍ട്ട് കണക്റ്റിവിറ്റി

  3. ഉയര്‍ന്ന ട്രാഫിക് കണക്റ്റിവിറ്റി

  • ഏഴ് പുതിയ ഐ.ഐ.ടികള്‍

  • മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയില്‍ നിന്ന് 11.11 ലക്ഷം കോടി രൂപയായി ഉയര്‍ത്തി, ജി.ഡി.പിയുടെ 3.4 ശതമാനമാണിത്.

  • റെയില്‍വേ: മൂന്ന് പുതിയ ഇടനാഴികള്‍ സ്ഥാപിക്കും

  • എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ വിപണി പിടിക്കാനാകുംവിധം മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും പിന്തുണ

  • ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ്സ് - സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

  • റൂഫ് ടോപ് സോളാര്‍ പദ്ധതി - ഒരു കോടി വീടുകളിലേക്ക്. 300 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യം.

  • ഇ.വി ചാര്‍ജിംഗ് - അവസരമൊരുങ്ങുന്നത് മികച്ച തൊഴിലവസരങ്ങള്‍ക്ക്

സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കി ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്

2047 ൽ വികസിത ഭാരതം

  • എല്ലാവരെയും എല്ലാ മേഖലകളെയും വികസനപാതയിൽ എത്തിക്കുന്നതായിരുന്നു കഴിഞ്ഞ 10 വർഷത്തെ ഭരണം എന്നു ധനമന്ത്രി അവകാശപ്പെട്ടു. 2047 ൽ ഇന്ത്യയെ വികസിത രാജ്യം ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളുടെ ഉന്നമനമാണു ഗവണ്മെൻ്റിൻ്റെ മുൻഗണനയിൽ ഉള്ളത്.

  • പത്തു വർഷം കൊണ്ട് 25 കോടി ജനങ്ങളെ ബഹുതല ദാരിദ്യത്തിൽ നിന്നു കരകയറ്റി.

  • ശരാശരി വരുമാനം 50 ശതമാനം കൂടി

  • സ്കിൽ ഇന്ത്യ മിഷൻ വഴി 1.10 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകി.

  • 11.8 കോടി കർഷകർക്ക് പി എം കിസാൻ സമ്മാൻ നൽകി.

  • നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് ആനുകൂല്യം നൽകി.

  • പി എം സ്വനിധി വഴി 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു.

  • 42 കോടി പേർക്ക് 22.5 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ അനുവദിച്ചു.

  • ജനങ്ങളുടെ ശരാശരി വരുമാനം 10 വർഷം കൊണ്ട് 50 ശതമാനം വർധിച്ചെന്നു ധനമന്ത്രി അവകാശപ്പെട്ടു.

  • അഞ്ച് സംയോജിത അക്വാ പാർക്കുകൾ സ്ഥാപിക്കും

  • റിഫോം (പരിഷ്‌കരണം), പെര്‍ഫോം (പ്രകടനം), ട്രാന്‍സ്‌ഫോം (പരിവര്‍ത്തനം) എന്നീ തത്വത്തില്‍ അധിഷ്ഠിതമായി സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. ആകാശമാണ് വികസനത്തിന്റെ പരിധിയെന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് രാജ്യം പര്യാപ്തമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍.

ഇന്ത്യൻ വിപണി

  • ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ സെൻസെക്സ് 252 പോയിൻ്റ് ഉയരത്തിൽ 71, 942 ലായിരുന്നു. നിഫ്റ്റി 68 പോയിൻ്റ് കയറി 21,785 ലും. ബാങ്ക് നിഫ്റ്റി 46,080 ലായിരുന്നു.

  • ഡോളർ 82.97 രൂപയിലേക്കു താഴ്ന്നു നിന്നു

  • ഇന്നു രാവിലെ പുറത്തുവന്ന മനുഫാക്ചറിംഗ് പിഎംഐ ജനുവരിയിൽ 56.5 ലേക്ക് ഉയർന്നു. ഡിസംബറിൽ 54.6 ആയിരുന്നു. ഫാക്ടറികളിൽ ഉൽപാദനം വർധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്.

  • റിസർവ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ച പേയ്ടിഎം ഓഹരി 20 ശതമാനം ഇടിഞ്ഞു ലോവർ സർകീട്ടിലായി.

പി.എം കിസാന്‍ സമ്പത്ത യോജന

  • പി.എം കിസാന്‍ സമ്പത്ത യോജന38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം നേടുകയും 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന

  • 3 കോടി വീടുകള്‍ എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി നിര്‍മിക്കും

  • കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.

  • ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്നതിലേക്ക് എത്താന്‍ ജി.എസ്.ടി വഴി സാധ്യമായി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വരെ ഉയര്‍ത്താന്‍ സാധിച്ചതായും ധനമന്ത്രി

  • അടുത്ത 5 വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

ബജറ്റ് 2024ന്റെ ഫോക്കസ് പാവപ്പെട്ടവരും വനിതകളും കര്‍ഷകരും യുവാക്കളുമെന്ന് നിര്‍മ്മല

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കമിട്ട് നിര്‍മ്മല

78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് സഹായം നല്‍കി

പി.എം മുദ്ര വലിയ മുന്നേറ്റമുണ്ടാക്കി

സര്‍ക്കാര്‍ സമഗ്രമായ 'ജിഡിപി'യില്‍ (GDP) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. G-government (ഭരണം), D-development (വികസനം), P-performance പ്രകടനം

പ്രധാനമന്ത്രി ആവാസ് യോജന: ഗ്രാമീണ മേഖലകളില്‍ 70% വീടുകളും അനുവദിച്ചത് വനിതകള്‍ക്ക്‌

2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലെത്തും

കര്‍ഷകരെ ചേര്‍ത്തു പിടിച്ചു. 11.8 കോടി കര്‍ഷകര്‍ക്ക് സഹായം. കാര്‍ഷക മേഖലയില്‍ ആധുനിക വത്കരണം നടപ്പാക്കി

മുദ്ര യോജനയില്‍ 22.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നേട്ടം ലഭിച്ചത് 43 കോടിപ്പേര്‍ക്ക്‌. 30 കോടിപ്പേരും വനിതകള്‍

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ സഹായിച്ചു

  • മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും

  • 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി.

  • രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഗ്രാമീണ തലത്തില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിച്ചു.

  • പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്.

പി.എം കിസാന്‍ ആനുകൂല്യം നേടുന്നത് 11 കോടിയിലേറെ കര്‍ഷകര്‍. വിള ഇന്‍ഷ്വറന്‍സ് ആനുകൂല്യം 4 കോടിയിലേറെ കര്‍ഷകര്‍ക്കെന്നും ധനമന്ത്രി

ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി സര്‍ക്കാരിന് 2.47 ലക്ഷം കോടി രൂപ ലാഭിക്കാനായി

എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനത്തെ കുറഇച്ച് ധനമന്ത്രി എടുത്തു പറഞ്ഞു. 2024ല്‍ ഇന്ത്യയെ 'വികസിത ഭാരത'മാക്കും.

  • മോദി ഭരണത്തില്‍ രാജ്യം കുതിച്ചു

  • സമ്പദ് രംഗത്ത് 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍

  • ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്ക 80 കോടിപ്പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിയിലൂടെ ഒഴിവാക്കിയെന്ന് നിര്‍മ്മല.

  • എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് സര്‍ക്കാരിന്റെ നയം - എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, പാചകവാതകം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ.

മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. 10 വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച. അമൃതകാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചു. എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതകം എന്നിവ ഉറപ്പാക്കുന്നതില്‍ വിജയിച്ചു.

ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാമോ? നിലവില്‍ ഭവന വായ്പാ പലിശയിന്മേല്‍ രണ്ടുലക്ഷം രൂപ ആദായ നികുതി ഡിഡക്ഷനുണ്ട്. ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

ഇടക്കാല ബജറ്റ് അവതരണം തുടങ്ങി

  • ജി.എസ്.ടി വരുമാനം മുന്നോട്ട് : ജനുവരിയിലെ ജി.എസ്.ടി വരുമാനം 1.72 ലക്ഷം കോടി രൂപ. ചരിത്രത്തിലെ രണ്ടാമത്തെ വലിയ റെക്കോഡ് സമാഹരണം

  • ധനക്കമ്മി 55% കടന്നു : കേന്ദ്രത്തിന്റെ ധനക്കമ്മി നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 9.82 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന മൊത്തം ധനക്കമ്മിയുടെ 55 ശതമാനമാണിത്.

  • വ്യവസായം തളരുന്നു : ഡിസംബറില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 14 മാസത്തെ താഴ്ചയില്‍. 7.9 ശതമാനമായിരുന്നു നവംബറിലെ വളര്‍ച്ച.

  • ബജറ്റിന് മുമ്പേ വിലക്കയറ്റം: വാണിജ്യ എല്‍.പി.സി സിലിണ്ടര്‍ വില 14 രൂപ കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

  • 2024-25ലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതാകും ഇടക്കാല ബജറ്റ്

  • സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും മികച്ച പരിഗണന നല്‍കിയേക്കും

  • ആദായ നികുതിയിലും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം

  • ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി കൂടുതല്‍ വ്യപകമാക്കിയേക്കും

വോട്ട് മുഖ്യം

വോട്ട് ഉന്നമിട്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം

റെക്കോഡ് ബജറ്റ്

നിര്‍മ്മലയുടെ തുടര്‍ച്ചയായ ആറാം ബജറ്റ്‌

ബജറ്റ് 2024

ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം. ധനമന്ത്രി നിര്‍മല സീതാരാമനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT