ഏറ്റവും ഒടുവിലത്തെ നോട്ടു നിരോധനത്തിന്റെ ഓര്‍മകള്‍ക്ക് 9 വയസ്. പച്ച നോട്ടുകള്‍ കുറച്ച് കഴിയുന്നത്ര ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറണം. അതും നോട്ടു നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്താ സ്ഥിതി?
വിചിത്രമാണ് കാര്യങ്ങള്‍. 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ച 2016 നവംബര്‍ എട്ടിന് ഉണ്ടായിരുന്നതിന്റെ ഇരട്ടി നോട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. ഡിജിറ്റല്‍ പണമിടപാടോ? എന്തിനും ഏതിനും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നു. ശരിക്കും എന്താണ് സംഭവിച്ചത്? കറന്‍സിയുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുന്നു. കാരണം, ഡിജിറ്റല്‍ പേമെന്റിനേക്കാള്‍ കറന്‍സി ഇടപാടു നടത്താന്‍ അറിയുന്നവരും ഇഷ്ടപ്പെടുന്നവരുമാണ് കൂടുതല്‍.
2016 നവംബര്‍ 4ലെ കണക്കു പ്രകാരം പ്രചാരത്തില്‍ ഉണ്ടായിരുന്ന നോട്ടുകളുടെ മൂല്യം -17.97 ലക്ഷം കോടി
നോട്ടു നിരോധനം നടപ്പാക്കിയ ശേഷം 2017 ജനുവരിയില്‍ വിപണിയില്‍ ഉണ്ടായിരുന്ന കറന്‍സികളുടെ മൂല്യം - 7.8 ലക്ഷം കോടി.
2025 ഒക്‌ടോബര്‍ 17ലെ റിസര്‍വ് ബാങ്ക് കണക്കു പ്രകാരം വിപണിയില്‍ ഇപ്പോഴുള്ള നോട്ടുകളുടെ മൂല്യം - 37.29 ലക്ഷം കോടി.
2025 ജൂണ്‍ വരെയുള്ള മൂന്നു മാസത്തെ ഡിജിറ്റല്‍ പണമിടപാട് -5,490 കോടി ഇടപാടുകള്‍
പ്രതിദിന യു.പി.ഐ ഇടപാട് -87,993 കോടി രൂപ (66.80 കോടി ഇടപാടുകള്‍)
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ച ശരാശരി 6 ശതമാനമെന്നാണ് കണക്ക്. അതുവെച്ചു നോക്കിയാല്‍ നോട്ടു നിരോധനം നടപ്പാക്കിയ കാലത്തേക്കാള്‍ താഴെയാണ് കറന്‍സി-ജി.ഡി.പി അനുപാതം. പക്ഷേ, ഡിജിറ്റല്‍ പേമെന്റിനേക്കാള്‍ കറന്‍സി പേമെന്റ് ഇഷ്ടപ്പെടുന്നവര്‍ തന്നെ ജനങ്ങളില്‍ നല്ല പങ്ക്.
Read DhanamOnline in English
Subscribe to Dhanam Magazine