നയപരമായ പിന്തുണകള്‍ കുറയുകയും സപ്ലെ രംഗത്തുള്ള പ്രതിബദ്ധങ്ങള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാവിയില്‍ സാമ്പത്തിക രംഗത്ത് മാന്ദ്യം പിടിമുറുക്കാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഡോ. ഐഹന്‍ കൊസെ. ഫിക്കിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ല്‍ സമ്പദ് രംഗത്തെ തിരിച്ചുവരവ് പ്രകടമാകുമെങ്കിലും അതേസമയം തന്നെ കോവിഡ് വൈറസിന്റെ നൂതന വകഭേദങ്ങള്‍ വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ വര്‍ഷത്തെ വളര്‍ച്ചാ കണക്കുകള്‍ക്ക് ശേഷം, തളര്‍ച്ച പ്രതിഫലിക്കുന്ന കണക്കുകള്‍ പുറത്തുവന്നേക്കാമെന്നും അദ്ദേഹം പറയുന്നു.
ഗ്ലോബല്‍ സപ്ലൈ രംഗത്തെ പ്രതിബദ്ധങ്ങളാണ് വളര്‍ച്ചയ്ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന വിലങ്ങുതടിയാവുകയെന്ന് ഡോ. കോസെ സൂചന നല്‍കുന്നു. ''കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ ഗ്ലോബല്‍ സപ്ലൈ ചെയ്‌നില്‍ തടസ്സങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് അത് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നത് കണ്ടു. പക്ഷേ ഇപ്പോള്‍ ഡിമാന്റ് ഉയര്‍ന്നപ്പോള്‍ അതിന് സമാനമായ സപ്ലെ ഉണ്ടാവുന്നില്ല. സെമികണ്ടക്റ്റര്‍, ചിപ്പ് ക്ഷാമം നല്‍കുന്ന സൂചന അതാണ്. സപ്ലെ രംഗത്തെ ഈ പ്രശ്‌നം അടുത്ത വര്‍ഷം മുഴുവന്‍ തുടരാനിടയുണ്ട്. ആഗോളതലത്തിലെ വിലക്കയറ്റവും ഒരു പ്രശ്‌നം തന്നെയാണ്,'' ഡോ. കോസെ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine