യുവാക്കൾക്കിടയിലെ നിഷ്‌ക്രിയത ഇന്ത്യയിൽ വളരെ ഉയർന്ന നിലയിലാണെന്ന് അന്താരാഷ്ട്ര നാണയനിധിയിലെ (ഐഎംഎഫ്) മുതിർന്ന എക്കണോമിസ്റ്റായ ജോൺ ബ്ലൂഡോൺ. എമർജിങ് മാർക്കറ്റുകളിൽ വെച്ച് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യയാണ്.
ബ്രൂകിങ്‌സ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ എമർജിങ് ഇക്കോണമികളിലെ തൊഴിൽ വിപണിയെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എമർജിങ്, ഡെവലപ്പിംഗ് ഇക്കോണമികളിൽ വെച്ച് യൂത്ത് ഇനാക്ടിവിറ്റി ഇന്ത്യയിലാണ് കൂടുതൽ. 30 ശതമാനമാണ് നിരക്ക്," അദ്ദേഹം പറഞ്ഞു.
ലിംഗസമത്വം, സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ, തൊഴിലിന്റെ ഗുണനിലവാരത്തിൽ കുറവ് എന്നിവയാണ് ഈ രാജ്യങ്ങളിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെന്ന് ബ്ലൂഡോൺ ചൂണ്ടിക്കാട്ടി.
അതേസമയം, ഓട്ടോമേഷൻ തുടങ്ങിയവ തൊഴിൽ മേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികൾ ഈ രാജ്യങ്ങളെ അധികം ബാധിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി.
മുംബൈ ആസ്ഥാനമായ CMIE യുടെ റിപ്പോർട്ട് അനുസരിച്ച് 2019 ഫെബ്രുവരിയിൽ ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് 7.2 ശതമാനമാണ്. എൻഎസ്എസ്ഒയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്‌മ നിരക്ക് 6.1 ശതമാനമാണ്. അതായത് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. എന്നാൽ സർക്കാർ ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine