Entrepreneurship

കോര്‍പ്പറേറ്റ് കേരളത്തിന്റെ മഹാസംഗമം 'ഡി-ഡെ' 2023 ജൂണ്‍ 22ന് കൊച്ചിയില്‍

ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനഞ്ചാമത് എഡിഷനാണ് അരങ്ങേറുന്നത്

Dhanam News Desk

കോര്‍പ്പറേറ്റ് കേരളത്തിന്റെ മഹാസംഗമത്തിന് കൊച്ചി വീണ്ടും ഒരുങ്ങുന്നു. 2007 മുതല്‍ എല്ലാ വര്‍ഷവും കൊച്ചിയില്‍ ധനം ബിസിനസ് മാഗസിന്റെയും dhanamonline.com പത്രത്തിന്റെയും ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന മെഗാ ബിസിനസ് സംഗമത്തിന് ഈ വര്‍ഷം തിളക്കമേറെയാണ്. ധനത്തിന്റെ പതിനഞ്ചാമത് ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ആണ് (D- Day)ഇത് .

ധനം ബിസിനസ് മാഗസിന്റെ പ്രസിദ്ധീകരണത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിക്കപ്പെടുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ കേരളത്തിലുടനീളമുള്ള 1000 ബിസിനസ് സാരഥികള്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കും. രാജ്യാന്തര, ദേശീയ തലത്തില്‍ പ്രശസ്തരായ ബിസിനസ് മേധാവികള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും.

പ്രതിഭകള്‍ക്ക് ആദരം

സമ്പത്തും തൊഴിലും സൃഷ്ടിച്ച് സമൂഹത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരെ ആദരിക്കാന്‍ 2007 മുതല്‍ മുമ്പേ നടക്കുന്ന ധനം, 35ാം വര്‍ഷത്തില്‍ ബിസിനസ് പ്രതിഭകളെ ആദരിക്കാന്‍ പുതിയ അവാര്‍ഡ് വിഭാഗങ്ങളും അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ധനകാര്യ വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നു സ്പെഷ്യൽ  പതിപ്പ്: 

ധനം 35ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിശേഷാല്‍ പതിപ്പ് കൂടുതല്‍ വിഭവങ്ങളുമായി അണിയറയില്‍ ഒരുങ്ങുകയാണ്. ജൂണ്‍ 22ന്

ധനം ഡി-ഡെ വേദിയില്‍ 1000ത്തിലേറെ വരുന്ന സംരംഭക സമൂഹത്തിനു മുന്നില്‍ 35ാം വാർഷിക  പതിപ്പ് പുറത്തിറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 90725 70060 (വിജയ്)

ഇമെയ്ല്‍: vijay@dhanam.in

വെബ്സൈറ്റ്: www.dhanambusinesssummit.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT