Entrepreneurship

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്; നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം!

അവസാന തിയതി 2021സെപ്റ്റംബര്‍ 04.

Dhanam News Desk

സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. ബിസിനസ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കുന്നതിനായി രൂപീകരിച്ച സമിതിയ്ക്കാണ് ഇവ സമര്‍പ്പിക്കേണ്ടത്.

സംരംഭകര്‍, ഇന്‍ഡസ്ട്രി അസോസിയേഷനുകള്‍ ട്രേഡ് സംഘടനകളുടെ പ്രതിനിധികള്‍, വ്യക്തികള്‍, സിറ്റിസണ്‍ ഫോറങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ https // ksidc.org/പരിഷ്‌കാരങ്ങള്‍ സന്ദര്‍ശിക്കുക. ഇന്‍ഡസ്ട്രി അസോസിയേഷന്‍സിനും ട്രേഡ് സംഘടനകള്‍ക്കും വെബ്‌സൈറ്റില്‍ ലഭ്യമായ ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് reforms@ksidcmail.org- ല്‍ സമര്‍പ്പിക്കാം.

എന്റര്‍പ്രീനേഴ്‌സ്/സിറ്റിസണ്‍സ്/സിറ്റിസണ്‍ ഫോറങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഫോര്‍മാറ്റ് സമര്‍പ്പിക്കാം. ചുവടെ കാണിച്ചിരിക്കുന്ന വിലാസത്തിലും അവരുടെ നിര്‍ദ്ദേശങ്ങള്‍, നേരിട്ടോ പോസ്റ്റിലൂടെയോ സമര്‍പ്പിക്കാവുന്നതാണ്.

വിലാസം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, T.C.XI/266, കെസ്റ്റണ്‍ റോഡ്, കവടിയാര്‍ തിരുവനന്തപുരം -695003, 0471-2318922

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT