speed to success  canva
Entrepreneurship

സംരംഭകര്‍ക്ക് വേണം ലംബോര്‍ഗിനി മൈന്‍ഡ്‌സെറ്റ്!

അസാധാരണ ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരെയും കൂടെ കൂട്ടാനാവില്ല

Dhanam News Desk

ഗില്‍സണ്‍ മാനുവല്‍

'You'll lose a lot of friends when you get serious about your life goals.That's why a Lamborghini has 2 seats and a bus has 50'-

ബില്‍ഗേറ്റ്സ് ഒരിക്കല്‍ പറഞ്ഞതാണിത്. വേഗതയും കൃത്യതയും മറ്റെങ്ങുമില്ലാത്ത സവിശേഷതകളുമായൊക്കെയാണ് ലംബോര്‍ഗിനി കാറിനെ വേറിട്ട് നിര്‍ത്തുന്നത്. കുറെ ആളുകള്‍ക്ക് അതില്‍ സീറ്റില്ല. വെറും രണ്ടുപേര്‍ക്ക് മാത്രം. അതേസമയം ഒരു ബസ് ആകട്ടെ എല്ലാവരെയും കയറ്റി വളരെ പതുക്കെ നിശ്ചിത വഴിയിലൂടെ പോകുന്നു. എന്താണ് ഇതില്‍ നിന്ന് മനസിലാക്കാണ്ടേത്?അസാധാരണ ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരെയും കൂടെ കൂട്ടാനാവില്ല!

അതില്‍ കുഴപ്പമൊന്നുമില്ല.വളരെ വലിയ വിജയത്തിന് ശ്രദ്ധകേന്ദ്രീകരിക്കല്‍ (Focus), ത്യാഗം (Sacrifice), പൊരുത്തപ്പെടുന്ന വിന്യാസം (Alignment) എന്നിവ ആവശ്യമാണ്. ഒരു സ്പോര്‍ട്സ് കാര്‍ കൂടുതല്‍ ആളുകളെഉള്‍ക്കൊള്ളുന്നതിനേക്കാള്‍ പ്രകടനത്തിന് മുന്‍ഗണന നല്‍കുന്നതു പോലെ വളരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപകരിക്കാത്ത ബന്ധങ്ങള്‍ ഒഴിവാക്കുന്നു. അതെന്തുകൊണ്ടാണ്?

1. വേഗത കൂടാന്‍ ഭാരം കുറയ്ക്കണം

ധീരമായ ലക്ഷ്യങ്ങള്‍ പിന്തുടരുക എന്നതിനര്‍ത്ഥംശ്രദ്ധ വ്യതിചലിക്കുന്നതില്‍ നിന്ന് ഒഴിവാകുക എന്ന താണ്. നിങ്ങളുടെ ഊര്‍ജം ചോര്‍ത്തുന്ന, നിങ്ങളുടെ ആഗ്രഹങ്ങളെ തള്ളിക്കളയുന്ന, വളര്‍ച്ച തടയുന്ന സുഹൃത്തുക്കള്‍ നിങ്ങളുടെ വേഗത കുറയ്ക്കും. ബില്‍ഗേറ്റ്സിന്റെ ഉപമ നമ്മെ ഓര്‍മിപ്പിക്കുന്നത്

ഇതാണ്; ബസില്‍ കൊള്ളുന്നത്രയും ബാഗേജുമായി ലംബോര്‍ഗിനിയില്‍ യാത്ര ചെയ്യാനാവില്ല.

2. എല്ലാവരും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കല്ല

മുന്‍കൂട്ടി നിശ്ചയിച്ച വഴികളിലൂടെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ടാണ് ബസ് സഞ്ചരിക്കുക. എന്നാല്‍ ലംബോര്‍ഗിനിയോ? പരമ്പരാഗത വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ചതാണ്. ലക്ഷ്യത്തിലെത്താന്‍ ധീരമായ റിസ്‌ക് എടുക്കേണ്ടി വരികയും പ്രത്യേക വൈദഗ്ധ്യം ആവശ്യമായി വരികയും ചെയ്യുമ്പോള്‍ പലരും സൗകര്യ പൂര്‍വം 'ബസ് യാത്ര' തെരഞ്ഞെടുക്കുന്നു. അവരെ അതിനു വിടുക.

3. അളവല്ല, നിലവാരത്തിന് പ്രാധാന്യം

രണ്ടു സീറ്റുകള്‍ മാത്രമുള്ളപ്പോള്‍ കൂടെ ആര് ഇരിക്കണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നു. നിങ്ങളെ വെല്ലുവിളിക്കുന്നവര്‍, നിങ്ങളുടെ വിജയം ആഘോഷിക്കുന്നവര്‍, വളര്‍ച്ചയോടുള്ള നിങ്ങളുടെ അഭിനിവേശത്തെ സഹിക്കുന്നവര്‍ ഒക്കെയാണവര്‍. സംരംഭകനായ ജിം റോണ്‍ പറഞ്ഞതു പോലെ;' നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന അഞ്ചു പേരുടെ ശരാശരിയാണ് നിങ്ങള്‍'.

4. എന്താണ് പകരം കിട്ടുക?: ഏകാന്തത (Loneliness) Vs പാരമ്പര്യം (Legacy)

സുഹൃത്തുക്കളെ നഷ്ടപ്പെടുക എന്നത് വേദനാജനകമാണ്. നിങ്ങള്‍ക്ക് കുറ്റബോധവും ഏകാന്തതയും അനുഭവപ്പെടാം. അല്ലെങ്കില്‍ സ്വാര്‍ത്ഥന്‍ എന്ന് മുദ്രകുത്തപ്പെടുമോ എന്ന പേടിയുണ്ടാകാം. എന്നാല്‍ അറിയുക; ലോകത്തെ മാറ്റിമറിച്ച ഓരോ ദാര്‍ശനികനും ഈ വഴിത്തിരിവ് കടന്നു വന്നവരാണ്.

* അത്ഭുതകരമായ കണ്ടുപിടുത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്ക നായി സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ ഉല്‍പ്പന്ന ശ്രേണി വെട്ടിക്കുറച്ചു.

* ഗ്രാന്റ് സ്ലാമുകള്‍ക്ക് വേണ്ടി പരിശീലിക്കുന്നതിനു വേണ്ടി സെറീന വില്യംസ് പാര്‍ട്ടികള്‍ ഒഴിവാക്കി.

* ഇലോണ്‍ മസ്‌കിന്റെ പ്രസിദ്ധമായ വാക്കുകളുണ്ട്; 'നിങ്ങള്‍ക്ക് പ്രചോദനം ആവശ്യമാണെങ്കില്‍ അത് ചെയ്യാതിരിക്കുക'

(If you need inspiration, don't do it)

ആളുകളെ ഉപേക്ഷിക്കുക എന്നതല്ല വളര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നവരുടെ ഒരു വലയം വികസിപ്പിക്കുക എന്നതാണ്.

മാറുന്നതെങ്ങനെ?

1. എന്തുകൊണ്ട് എന്നതില്‍ വ്യക്തത വരുത്തുകനിങ്ങളുടെ ലക്ഷ്യം പിന്തുടരാന്‍ മാത്രം മൂല്യമുള്ളതാണെങ്കില്‍ മറ്റുള്ളവരുമായി പങ്കുവെക്കുക. നിങ്ങള്‍ക്കൊപ്പം ചേരാനാകില്ലെങ്കിലും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അതിനെ ബഹുമാനിക്കും.

2. ബോധപൂര്‍വം സുഹൃദ് വലയം വികസിപ്പിക്കുകനിങ്ങള്‍ക്ക് പ്രചോദനമേകുന്ന ഉപദേഷ്ടാക്കളെയും കൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെയും സുഹൃത്തുക്കളെയും തേടുക.  ലിങ്ക്ഡ് ഇന്‍ പോലുള്ള വളര്‍ച്ച മാനദണ്ഡമാക്കുന്ന കമ്മ്യൂണിറ്റികളില്‍ അംഗമാകുക.

3. ദയവുള്ളവരായിരിക്കുക, ഉറച്ചു നില്‍ക്കുകനിങ്ങളുടെ ലംബോര്‍ഗിനിയില്‍ ആര്‍ക്കും സീറ്റ് കാന്‍ നിങ്ങള്‍ ബാധ്യസ്ഥനല്ല. ക്ഷമാപണം കൂടാതെ

തന്നെ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ മാന്യമായി നിരസിക്കുക. ഗാരി വെയ്നര്‍ (ഏമൃ്യ ഢമ്യിലൃരവൗസ) ചുക്ക് പറഞ്ഞതു പോലെ; 'നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല- അതാണ് നിങ്ങളുടെ വലിയ കരുത്ത്.'

നിങ്ങള്‍ക്കൊപ്പമുള്ള അല്ലെങ്കില്‍ പിന്നീട് വന്നു ചേരുന്ന സുഹൃത്തുക്കള്‍ എന്തെങ്കിലും മൂല്യം കൂട്ടിച്ചേര്‍ക്കുന്നവരായിരിക്കണം, മറിച്ച് ഇടം അപഹരിക്കുന്നവരാകരുത്. അവര്‍ നിങ്ങളുടെ യാത്രയ്ക്ക് ഇന്ധനം പകരുന്നവരാകും, ചോദ്യം ചെയ്യുന്നവരായിരിക്കില്ല. ഓര്‍ക്കുക; സ്വാധീനം ഉണ്ടാക്കുവാന്‍ ലംബോര്‍ഗിനിയ്ക്ക് 50 സീറ്റുകളൊന്നും ആവശ്യമില്ല. 

*ധനം മാഗസിന്‍ മെയ് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

(ലേഖകന്‍ ദുബൈയില്‍ സംരംഭകനാണ്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT