Entrepreneurship

എസ്റ്റോണിയയിൽ ഡിജിറ്റൽ പൗരത്വം നേടിയ ഇന്ത്യക്കാരിൽ അംബാനിയും കേന്ദ്രമന്ത്രിയും

Dhanam News Desk

എസ്റ്റോണിയയുടെ ഇ-റെസിഡൻസി പദ്ധതിയുടെ ഭാഗമായവരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദും. മൊത്തം 2,714 ഇന്ത്യക്കാരാണ് ഈ യുറോപ്യൻ രാജ്യത്തിൻറെ ഡിജിറ്റൽ പൗരത്വം നേടിയിട്ടുള്ളതെന്ന് ഇന്ത്യയിലെ എസ്റ്റോണിയൻ അംബാസഡർ റീഹോ ക്രൂവ് പറഞ്ഞു.

യൂറോപ്പില്‍ സംരംഭം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഏതൊരു രാജ്യത്തെ പൗരനും വളരെ എളുപ്പത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി എസ്റ്റോണിയ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇ-റെസിഡന്‍സി. 2014 ലാണ് പദ്ധതി ആരംഭിച്ചത്.

286 പുതിയ കമ്പനികളാണ് ഇന്ത്യക്കാർ എസ്റ്റോണിയയിൽ ആരംഭിച്ചത്. വെബ് ഡിസൈനിങ്, കണ്ടെന്റ് റൈറ്റിംഗ്, സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളും ഫ്രീ ലാൻസർമാരുമാണ് ഇതിലധികവും.

ജിയോയ്ക്ക് വേണ്ടി ഒരു റിസർച്ച് കേന്ദ്രമാണ് റിലയൻസ് ആരംഭിച്ചിരിക്കുന്നത്.

വിദേശികള്‍ക്ക് ഇ-സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ വേണ്ടി ആരംഭിച്ച ‘ഇ-റെസിഡന്‍സി’ പദ്ധതി ശ്രദ്ധേയമാണ്. താമസിക്കാനുള്ള പെര്‍മിറ്റോ പൗരത്വമോ അല്ല, മറിച്ച് എസ്റ്റോണിയയില്‍ സംരംഭം തുടങ്ങാനും ബാങ്ക് ഇടപാടുകള്‍ നടത്താനും ഉള്ള സവിശേഷമായ ഒരു പെര്‍മിറ്റ് ആണ് ഇ-റെസിന്‍ഡന്‍സി.

എളുപ്പത്തില്‍ സംരംഭം തുടങ്ങുവാന്‍ സാധിക്കും എന്ന് മാത്രമല്ല, കരാറുകള്‍ ഒപ്പിടുവാനും ടാക്‌സ് റിട്ടേണുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുവാനും ഡിജിറ്റല്‍ ഐഡി കാര്‍ഡ് സംവിധാനം ഉള്ള ഈ പദ്ധതി പ്രകാരം സാധിക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ എസ്റ്റോണിയയും വരുന്നതിനാല്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായുള്ള കരാറുകള്‍ വളരെ എളുപ്പത്തില്‍ തന്നെ നടക്കുന്നു.

എങ്ങനെ അപേക്ഷിക്കാം: https://apply.gov.ee എന്ന ഓണ്‍ലൈന്‍ ലിങ്ക് ക്ലിക്ക് ചെയ്തു 100 യൂറോ ഫീസ് അടച്ചു അപേക്ഷ സമര്‍പ്പിക്കുക.

ഒരു ബാക്ഗ്രൗണ്ട് വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള എസ്‌റ്റോണിയന്‍ എംബസിയില്‍ (ഇന്ത്യയില്‍ അത് ഡല്‍ഹിയില്‍ ആണ്) പോയി നമുക്ക് സ്മാര്‍ട്ട് ID കൈപ്പറ്റാവുന്നതാണ്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT