Startup

രാജ്യത്തുള്ളത് 73,205 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍, സൃഷ്ടിച്ചത് 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനത്തിലധികം പേര്‍ക്കും ഒരു വനിതാ ഡയറക്ടറെങ്കിലുമുണ്ട്

Dhanam News Desk

ഇന്ത്യയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ 73,205 എണ്ണമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി). ഇതിവഴി രാജ്യത്ത് 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനത്തിലും 45 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നത്. അഒരു വനിതാ ഡയറക്ടറെങ്കിലുമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓരോ സ്റ്റാര്‍ട്ടപ്പും ശരാശരി 11 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ 645 ജില്ലകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ (13,541) കര്‍ണാടക (8,902), ഡല്‍ഹി (8,670) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും ഐടി സേവനങ്ങളിലും (9,041) ആരോഗ്യ സംരക്ഷണത്തിലും (6,839), വിദ്യാഭ്യാസത്തിലും (4,848) ഏര്‍പ്പെട്ടിരിക്കുന്നതായി ഡാറ്റ വ്യക്തമാക്കുന്നു. ി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 7,300 കോടി രൂപ സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി ശ്രുതി സിംഗ് പറഞ്ഞു.ഗാര്‍ഹിക സ്റ്റാര്‍ട്ടപ്പുകളെ ആഭ്യന്തര നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് തയ്യാറാകുമെന്നും സിംഗ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT