Startup

ഒരു വീട്, രണ്ട് യുണീകോണ്‍ കമ്പനികള്‍; ഇന്ത്യയിലെ ആദ്യ യുണീകോണ്‍ കപ്പിൾ

ഭര്‍ത്താവ് ആശിഷ് മൊഹപത്രയുടെ കമ്പനി യുണീകോണായി ആറുമാസത്തിന് ശേഷമാണ് രുചി കല്‍രയുടെ നേട്ടം

Dhanam News Desk

രുചി കല്‍രയും ആശിഷ് മൊഹപത്രയും രണ്ട് പേരും പരിചയപ്പെടുന്നത് മാനേജിങ് കണ്‍സള്‍ട്ടിങ് കമ്പനിയായ മക്കിന്‍സി & കമ്പനിയില്‍ വെച്ചാണ്. ഇരുവരും തമ്മിലുണ്ടായിരുന്ന ഒരു സാമ്യം ആകട്ടെ ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ രണ്ട് പേര്‍ എന്നതായിരുന്നു. പിന്നീട് ജീവിതത്തില്‍ ഒന്നിച്ച രണ്ടു പേര്‍ക്കും ഓരോ സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഈ രണ്ട് കമ്പനികളും യുണീകോണുകളാവുകയും ചെയ്തു.

അങ്ങനെ സ്വന്തമായി ഓരോ യുണീകോണ്‍ (Unicorn) കമ്പനികളുള്ള ഇന്ത്യയിലെ ആദ്യ ദമ്പതികളായി ഇരുവരും മാറി. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണീകോണെന്ന് വിശേഷിപ്പിക്കുന്നത്. 2017ല്‍ സ്ഥാപിച്ച രൂചി കല്‍രയുടെ ഓക്‌സിസോ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രഥമ ഫണ്ടിംഗിലൂടെ ബുധനാഴ്ചയാണ് യുണീകോണ്‍ പട്ടികയില്‍ ഇടം നേടിയത്.

200 മില്യണ്‍ ഡോളറാണ് ഓക്‌സിസോ സമാഹരിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഓക്‌സിസോ. 5 കോടി രൂപ വരെയുള്ള unsecured വായ്പകള്‍ ഇവര്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം യുണീകോണായി മാറിയ ആശിഷ് മൊഹപത്രയുടെ ഓഫ്ബിസിനസ് എന്ന സ്ഥാപനത്തിന്റെ ഒരു സഹസംരംഭം എന്ന നിലയിലാണ് ഓക്‌സിസോ ആരംഭിച്ചത്. എന്നാല്‍ രണ്ട് കമ്പനികള്‍ക്കും പ്രത്യേക ഓഫീസും ജീവനക്കാരും മറ്റുമുണ്ട്. അതാത് കമ്പനികളുടെ സിഇഒമാരും ഈ ദമ്പതികള്‍ തന്നെ. 500ല്‍ അധികം ജീവനക്കാരുള്ള ഓക്‌സിയോ ഇതുവരെ 2 ബില്യണ്‍ ഡോളറിലധികം രൂപയുടെ വായ്പ നല്‍കിക്കഴിഞ്ഞു.

2016ല്‍ സ്ഥാപിച്ച, OFB Tech pvt. എന്നറിയപ്പെടുന്ന ഓഫ്ബിസിനസ്, ചെറുകിട-ഇടത്തരം സംരംഭകര്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സ്ഥാപനമാണ്. സ്റ്റീല്‍,ഡീസല്‍, ഭഷ്യധാന്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കെമിക്കലുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഓഫ്ബിസിനസ് വിതരണം ചെയ്യുന്നത്. 5 ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ മൂല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT