Startup

ആരോഗ്യകരമായ സ്‌നാക്‌സ് നല്‍കാന്‍ വരുന്നൂ ഒരു സ്റ്റാര്‍ട്ടപ്പ്, 'കല്‍ക്കണ്ടം'

ഫ്രാഞ്ചൈസി മോഡല്‍ ബിസിനസ് ആയി വ്യാപിപ്പിക്കാന്‍ പദ്ധതി

Dhanam News Desk

ആരോഗ്യകരമായ ആഹാരശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പലഹാരങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ട് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം എത്തുകയാണ്, 'കല്‍ക്കണ്ടം'. കോഴിക്കോട്ട് നിന്നുള്ള കല്‍ക്കണ്ടം സ്‌നാക്കിംഗ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് ചെറിയ കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാനാകുന്ന സ്‌നാക്‌സ് വിപണിയിലെത്തിക്കും.

തദ്ദേശീയ രുചിഭേദങ്ങള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യകരമായ രുചിക്കൂട്ടുകള്‍ ആളുകളില്‍ എത്തിക്കുക എന്നതാണ് 'കല്‍ക്കണ്ടം' ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കൂട്ടം വിദഗ്ധ ഷെഫുമാര്‍ ഉള്‍പ്പെടുന്ന റിസര്‍ച്ച് & ഡെവലപ്‌മെന്റ് ടീം കുറെ നാളുകളിലായി പ്രവര്‍ത്തിച്ചു വരുന്നു.

''രുചിയും വ്യത്യസ്തതയും മാത്രം മാനദണ്ഡമാക്കി അനുദിനം ഉയര്‍ന്നുവരുന്ന അനാരോഗ്യപരമായ ഭക്ഷണരീതികള്‍ നമ്മളെ തള്ളിവിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് എന്നത് അത്യന്തം ആശങ്ക ഉളവാക്കുന്നു. ഈ സാഹചര്യത്തിലാണ് 'കല്‍ക്കണ്ടം' നിങ്ങള്‍ക്കു മുമ്പില്‍ രുചികരമായ ഭക്ഷണശീലങ്ങളുടെ 'ആരോഗ്യം' നിറച്ച കലവറ തുറന്നിടുന്നത്.'' കല്‍ക്കണ്ടം ടീം പറയുന്നു.

2024 ജനുവരിയില്‍ സോഫ്റ്റ് ലോഞ്ച് നടത്താന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം 'Master Franchisee' മോഡലില്‍ ധാരാളം ചെറുകിട സംരംഭങ്ങള്‍ക്കും (Micro Entrepreneurship Development) അവസരം തുറന്നിടുന്നു. ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, ഇതിന്റെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും കല്‍ക്കണ്ടം ടീം പറയുന്നു.

വിവരങ്ങൾക്ക് : 9605752534 | 9847595573 | 7034990088

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT