Startup

ഹോസ്പിറ്റല്‍ ക്യൂവില്ല, ഗുളികകളുമില്ല; 'തുടര്‍ച്ചയായ പരിചരണ'വുമായി മലയാളി യുവാക്കളുടെ മനസില്‍ വിരിഞ്ഞ ഫ്‌ളോയം വെല്‍നസ്

ഒറ്റത്തവണ കണ്‍സള്‍ട്ടേഷന് പകരം രോഗിയുടെ ഉറക്കം, വ്യായാമം, ഭക്ഷണക്രമം, മാനസിക സമ്മര്‍ദ്ദം എന്നിവ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ ഫോളോ-അപ്പുകള്‍ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്.

Dhanam News Desk

മരുന്നുകളെ മാത്രം ആശ്രയിക്കാതെ, ശരിയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ പുതിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്ലാറ്റ്ഫോമുമായി മലയാളി സ്റ്റാര്‍ട്ടപ്പ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളോയം വെല്‍നസ് സൊല്യൂഷന്‍സ് (Phloem Wellness Solutions) ആണ് വ്യക്തിഗത പരിചരണത്തിന് പ്രാധാന്യം നല്‍കുന്ന 'കണ്ടിന്യൂവസ് കെയര്‍' (Continuous Care) മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്.

സാധാരണ ആശുപത്രി സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി, രോഗികളുടെ ആരോഗ്യം ദീര്‍ഘകാലം തുടര്‍ച്ചയായി നിരീക്ഷിക്കുകയും ജീവിതശൈലിയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തുകയുമാണ് ഫ്‌ളോയം വെല്‍നസിന്റെ രീതി. ആരംഭിച്ച് ഒന്നരവര്‍ഷത്തിനിടെ 500ന് മുകളില്‍ ആളുകളാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ പാക്കേജുകള്‍ സ്വന്തമാക്കിയത്.

ഗസാന്‍ അഫര്‍ അലി, ആലോഗ് സലി, ഭവേഷ് സുരേഷ്‌കുമാര്‍ എന്നിവരാണ് ഈ വ്യത്യസ്ത സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. 90, 180 ദിവസം എന്നിങ്ങനെ രണ്ട് വ്യത്യസ്ത പാക്കേജുകളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.

എന്താണ് ഫ്‌ളോയം വെല്‍നസ് കെയര്‍ മോഡല്‍?

ഓരോ വ്യക്തിയുടെയും കൃത്യമായ ആരോഗ്യസ്ഥിതി, മുന്‍കാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ദിനചര്യകള്‍, ഭക്ഷണശീലങ്ങള്‍ എന്നിവ ഡിജിറ്റലായി വിലയിരുത്തി അവര്‍ക്കായി മാത്രമായി ഒരു 'വ്യക്തിഗത ആരോഗ്യപദ്ധതി' (Personalized Care Plan) തയാറാക്കുകയാണ് കമ്പനി ചെയ്യുന്നത്. ഡോക്ടര്‍മാര്‍, യോഗ്യരായ ഡയറ്റീഷ്യന്മാര്‍, ഹെല്‍ത്ത് കോച്ചുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ പാനലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഒറ്റത്തവണ കണ്‍സള്‍ട്ടേഷന് പകരം രോഗിയുടെ ഉറക്കം, വ്യായാമം, ഭക്ഷണക്രമം, മാനസിക സമ്മര്‍ദ്ദം എന്നിവ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ ഫോളോ-അപ്പുകള്‍ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്.

രോഗ ബാധിതരാണെങ്കില്‍ റീഹാബ്, രോഗപ്രതിരോധത്തിനായി പ്രീഹാബ് സര്‍വീസുകളും ഇവര്‍ നല്കുന്നു. ഉപയോക്താക്കള്‍ക്ക് ഫിസിയോതെറാപ്പി ആവശ്യമുണ്ടെങ്കില്‍ ഈ രംഗത്ത് വിദഗ്ധരും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെയും സേവനവും നല്കുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനുള്ള പ്രത്യേക പാക്കേജുകളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

തുടക്കത്തില്‍ ഓഫ്‌ലൈന്‍ പാക്കേജുകള്‍ കോഴിക്കോട് നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പാക്കേജുകള്‍ കേരളത്തിലുടനീളമുണ്ട്. വരുംനാളുകളില്‍ ഈ സ്റ്റാര്‍ട്ടപ്പിനെ വലിയ തോതില്‍ ആളുകളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 92503 46889

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT