സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് നവീന ആശയങ്ങളുമായി മുന്നോട്ടു വരുന്ന സംരംഭങ്ങള്‍ക്കായി ഇത്തരത്തിലൊരു അവാര്‍ഡ് നല്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് (DPIIT) അവാര്‍ഡ് നല്കുന്നത്.
2019ലാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 2,300ലധികം അപേക്ഷകളാണ് ലഭിച്ചത്. വ്യവസായ രംഗത്തെ പ്രമുഖര്‍, നിക്ഷേപകര്‍, മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പാനലാണ് സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കുന്നത്.
കൃഷി, ശുദ്ധമായ ഊര്‍ജ്ജം, ഫിന്‍ടെക്, ബഹിരാകാശം, ആരോഗ്യം, വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ, പ്രവേശനക്ഷമത എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌ക്കാരത്തിനായി പരിഗണിക്കപ്പെടുന്ന മേഖലകളാണ്.
കൂടുതല്‍ പങ്കാളിത്തം, നിക്ഷേപങ്ങള്‍, നയപിന്തുണ, മെന്ററിംഗ് അവസരങ്ങള്‍ എന്നിവയിലേക്ക് വിജയികള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കുന്നു. മുന്‍കാല വിജയികളില്‍ നയരൂപീകരണത്തെ സ്വാധീനിക്കുകയും, പ്രധാന ഗ്രാന്റുകള്‍ക്ക് അര്‍ഹമാവുകയും, അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. startupindia.gov.in എന്ന ലിങ്കില്‍ കൂടി അപേക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine