Business photo created by rawpixel.com - www.freepik.com 
Startup

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അതിവേഗം കുറയുന്നു

മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം താരതമ്യേന മൃദുവായി തുടര്‍ന്നു

Dhanam News Desk

ലോകമെമ്പാടും പലിശ നിരക്ക് കുത്തനെ ഉയരുന്നതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അതിവേഗം കുറയുകയാണ്. കെ.പി.എം.ജിയുടെ വെഞ്ച്വര്‍ പള്‍സ് അനുസരിച്ച് വിപണിയിലെ പ്രധാന അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം മാര്‍ച്ച് പാദത്തില്‍ 6,030 ഇടപാടുകളിലായി 4.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ ഇത് 9,619 ഇടപാടുകളിലായി 7 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം 2017 ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ നിക്ഷേപമാണ്.

ഇന്ത്യയില്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 2022 മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ 73,800 കോടി രൂപയ്‌ക്കെതിരെ 2023 മാര്‍ച്ച് പാദത്തില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന 16,400 കോടി രൂപയായി കുറഞ്ഞു. ഇത് 77 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 23,000 കോടി രൂപയില്‍ നിന്ന് പാദ അടാസ്ഥാനത്തില്‍ ഇത് 25 ശതമാനം കുറഞ്ഞു.

നിക്ഷേപകര്‍ സാധ്യതയുള്ള ഇടപാടുകളുടെ സൂക്ഷ്മ പരിശോധന ശക്തമാക്കിയതിനാല്‍ മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം താരതമ്യേന മൃദുവായി തുടര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാടുകളില്‍ പലതും ഫിന്‍ടെക് മേഖലയില്‍ നിന്നാണ്.

ആശങ്കകള്‍ പലത്

വര്‍ധിച്ചുവരുന്ന പലിശനിരക്ക്, ഉയര്‍ന്ന പണപ്പെരുപ്പം, ആഭ്യന്തരവും ആഗോളരാഷ്ട്രീയ വെല്ലുവിളികള്‍, ആഗോള ബാങ്കിംഗ് സംവിധാനത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം ചേര്‍ന്ന് എല്ലാ മേഖലകളിലെയും വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം ബുദ്ധിമുട്ടുള്ളതാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT