Entrepreneurship

ഉപഭോക്താവിന്റെ അസംതൃപ്തി കണ്ടെത്തി ഉൽപ്പന്നമിറക്കൂ, വിപണിയിൽ വിജയം കണ്ടെത്താം; എം പി രാമചന്ദ്രൻ

Dhanam News Desk

പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ മാത്രമല്ല പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാനുള്ള നിങ്ങളുടെ ഉല്പന്നങ്ങളുടെ കഴിവ് കൂടെയാണ് വിജയമുറപ്പിക്കുന്നതെന്ന് ജ്യോതി ലാബ്സ് ചെയർമാനും എംഡിയുമായ എം പി രാമചന്ദ്രൻ. ഉൽപ്പന്നങ്ങൾ യൂണിക് ആയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൊണ്ടും അവതരിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ധനം മാഗസിൻ കൊച്ചിയിൽ സംഘടിപ്പിച്ച എംഎസ്എംഇ സമ്മിറ്റിലെ പാനൽ ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അത്തരത്തിലാണ് മത്സരങ്ങൾക്കിടയിലും ഉജാല എന്ന ഉൽപ്പന്നം വളർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വിപണിയിൽ തങ്ങളുടെ ഉൽപ്പന്നത്തെ പ്ളേസ് ചെയ്യാൻ സഹായിച്ചത് ഉജാലയുടെ വ്യത്യസ്തതയാണെന്ന് അദ്ദേഹം പറഞ്ഞു. 'നീലം'എന്ന് ഉജാലയെ ഒരിക്കൽ പോലും വിശേഷിപ്പിച്ചിട്ടില്ല. പരസ്യ വാചകങ്ങളിലും അത്തരത്തിലാണ് ഉജാലയെ അവതരിപ്പിച്ചിരുന്നത്.

"ധാരാളം ഉൽപ്പങ്ങൾ ഉണ്ടാകാം എന്നാൽ നിങ്ങളുടെ ഉല്പന്നതിന്റെ ശരിയായ മൂല്യം തിരിച്ചറിയുക, അതു മാർക്കറ്റ് ചെയ്യുക. " അദ്ദേഹം വ്യക്തമാക്കി. ടാക്സ്, കമ്പനി ഇടപാടുകൾ എന്നിവയെല്ലാം കൃത്യമാക്കി വയ്ക്കാനും സംരംഭകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT