വനിതാ സംരംഭകര്‍ക്കായി മാത്രമുള്ള 'ഗ്ലോബല്‍ പിച്ച് മത്സരം' സംഘടിപ്പിക്കുന്നതായി ടൈ കേരള. ടൈ വുമണ്‍ പ്രോഗ്രാം 2021 ന്റെ ഭാഗമായാണ് Global Pitch Competition exclusively for Women Entrepreneurs നടത്തുന്നത്. ടൈയുടെ വനിതാ ഘടകം (http://women.tie.org/) ലോകമെമ്പാടുമുള്ള വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സംരംഭകത്വ ആശയങ്ങള്‍ക്ക് കരുത്തു പകരുന്നതിനും അംഗീകരിക്കുന്നതിനും രൂപീകൃതമായിട്ടുള്ളതാണ്.
ഈ ഗ്ലോബല്‍ പിച്ച് പ്രോഗ്രാം വനിതാ സംരംഭകര്‍ക്ക് മെന്ററിംഗ്, നോളജ് സെഷനുകള്‍, മികച്ച നിക്ഷേപകരെ കണ്ടെത്തല്‍ എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ഇക്വിറ്റി ഫ്രീ ഫണ്ടിംഗായി 100,000 ഡോളര്‍ നേടാനുള്ള മികച്ച അവസരവും വാഗ്ദാനം ചെയ്യുന്നു.
ജൂലൈ 15, 2021 വരെ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine