മൂവായിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് സംഗമവുമായി ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട്, കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് Bizedge 2023 എന്ന നോളജ് സമ്മിറ്റ് നടക്കുന്നത്. സംരംഭകനും പീക്ക് പെര്‍ഫോമന്‍സ് കോച്ചുമായ സജീവ് നായര്‍, കേരളത്തിലെ ലീഡിംഗ് ബിസിനസ് സ്ട്രാറ്റജിസ്റ്റും ട്രെയ്‌നറുമായ എ.ആര്‍ രഞ്ജിത് എന്നിവരുടെ സെഷനുകള്‍ ആണ് സമിറ്റിന്റെ ഹൈലൈറ്റ്.
വനിതാ സംരംഭകര്‍ക്ക് സൗജന്യ പ്രവേശനം
ബിസിനസ് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് Bizedgeന്റെ പ്രത്യേകത. സെലിബ്രിറ്റി സംരംഭകരുടെ പാനല്‍ ഡിസ്‌കഷന്‍, സ്റ്റാളുകള്‍, പാര്‍ട്ണറിംഗ്, B 2 B നെറ്റ്വര്‍ക്കിംഗ് തുടങ്ങി ഒരുപാട് അവസരങ്ങളും സമിറ്റ് ഒരുക്കിയിരിക്കുന്നു.
ഏഞ്ചലോതോമസ് (CEO, Bisleri), മഹറൂഫ് മണലൊടി (MD,Chairman - G TEC), ഷാജു (Popees), Dr.തോമസ് ജോര്‍ജ് (Lead college) എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും ഒരു പ്രധാന ആകര്‍ഷണമാകും.
ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് / ബ്രാന്‍ഡ് ലാഞ്ചുകള്‍ ഉള്‍പ്പെടെ നടത്തപ്പെടുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളമായി മാനേജ്മന്റ് കണ്‍സള്‍ട്ടിംഗിലൂടെയും ട്രെയിനിംഗുകളിലൂടെയും ഇവന്റുകളിലൂടെയും നിരവധി ബുസിനസുകളെ വിജയ വഴിയിലേക്ക് നയിച്ച, സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്ന ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ്. ഇതുവരെയായി 2500 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ ബ്രമ്മയുടെ കണ്‍സല്‍ട്ടിംഗ്, ട്രെയിനിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കാര്‍ നിര്‍മാതാക്കളായ വോള്‍വോ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ ഇയോണ്‍, ക്ലീനിംഗ് ബ്രാന്‍ഡായ Terol G , ONDC പ്ലാറ്റ്‌ഫോമായ placeorder.com എന്നിവരാണ് BizEdge ന്റെ പ്രധാന ഇവന്റ് പാര്‍ട്ട്‌ണേഴ്‌സ്.
രജിസ്‌ട്രേഷനും സ്റ്റാള്‍ ബുക്കിംഗിനും ബന്ധപ്പെടാം: 8129930222,8129971222
Read DhanamOnline in English
Subscribe to Dhanam Magazine