Events

ബിസിനസ് ലോകം കൊച്ചിയില്‍, ധനം ബിസിനസ് സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് ഇന്ന്

കേവലം ഒരു കോണ്‍ഫറന്‍സ് എന്നതിനപ്പുറം, ബിസിനസ് രംഗത്തെ എല്ലാ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ധനം സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Dhanam News Desk

കേരളത്തിലെ ബിസിനസ് സമൂഹം കാത്തിരിക്കുന്ന ദിവസം ഇന്ന്. ബിസിനസ് ലോകത്ത് വലിയ വിജയം നേടിയവരുടെ കൂടിച്ചേരലും അനുഭവങ്ങളും പങ്കിടുന്ന 18-ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഇന്ന് (ജൂണ്‍ 25) കൊച്ചിയില്‍ അരങ്ങേറും. മുത്തൂറ്റ് ഫിന്‍കോര്‍പ് പ്രസന്റേഷന്‍ പാര്‍ട്ണറാകുന്ന ഈ സംഗമം ഉച്ചയ്ക്ക് 3 മണി മുതല്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോള ബിസിനസ് അന്തരീക്ഷത്തില്‍ കേരളത്തിലെ സംരംഭകര്‍ക്ക് പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന രണ്ട് സുപ്രധാന സെഷനുകളാണ് സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണം. കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ സംരംഭകരുടെ നീണ്ടനിരയാണ് ധനം സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണീയത.

മുഖ്യമന്ത്രി വി.ഡി സതീശന്‍ സമിറ്റിനെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ പ്രമുഖ വ്യവസായികള്‍, പ്രവാസി ബിസിനസ് ലീഡര്‍മാര്‍, സ്റ്റാര്‍ട്ടപ്പ് പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ബിസിനസ് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന വന്‍ നിരയാണ് നാളെ കൊച്ചിയില്‍ ഒത്തുചേരുന്നത്.

എഐ മാസ്റ്റര്‍ ക്ലാസ്

ബിസിനസുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എങ്ങനെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്താമെന്ന് പ്രമുഖ എ.ഐ വിദഗ്ധന്‍ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന എക്സ്‌ക്ലൂസീവ് മാസ്റ്റര്‍ക്ലാസ്സിലൂടെ മനസിലാക്കാം.

ബി.എസ്.ഇയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള (Wealth Creation) തന്റെ അനുഭവങ്ങളും നിക്ഷേപ തന്ത്രങ്ങളും പങ്കുവെക്കുന്ന ഫയര്‍സൈഡ് ചാറ്റാണ് മറ്റൊരു ആകര്‍ഷണം.

കേവലം ഒരു കോണ്‍ഫറന്‍സ് എന്നതിനപ്പുറം, ബിസിനസ് രംഗത്തെ എല്ലാ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ധനം സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സംരംഭകര്‍ക്ക് ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനും പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ക്കപ്പുറം, പ്രായോഗിക ബിസിനസ്സ് ലോകത്തെ വിജയഗാഥകളും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കാനും ഭാവി കരിയര്‍ രൂപപ്പെടുത്താനും മികച്ച അവസരമാണിത്.

ബിസിനസ് ലോകത്തെ ഈ വലിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സീറ്റുകള്‍ പരിമിതമായതിനാല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ www.dhanambusinesssummit.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 90725 70065.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT