Events

ധനം ഹെല്‍ത്ത്കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2026: നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു, പുരസ്‌കാരം 14 വിഭാഗങ്ങളില്‍

രണ്ടാമത് ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് 2026 കൊച്ചിയിലെ ഐ.എം.എ ഹൗസില്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍

Dhanam News Desk

കേരളത്തിലെ ആരോഗ്യമേഖലയിലെ മികവിനെ ആദരിക്കുന്നതിനായി ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന രണ്ടാമത് 'ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2026'ന്റെ ഭാഗമായുള്ള പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ് സമ്മിറ്റും അവാര്‍ഡ് നിശയും നടക്കുന്നത്. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH) അക്രഡിറ്റേഷന്‍ പ്രോഗ്രാം സ്ഥാപക സി.ഇ.ഒയും അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രോവൈഡേഴ്‌സ് ( AHPI) ഡയറക്ടര്‍ ജനറലുമായ ഡോ. ഗിരിധര്‍ ജെ. ഗ്യാനി അവാര്‍ഡുകള്‍ സമ്മാനിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കൊച്ചി ശാഖയുമായി സഹകരിച്ചാണ് ധനം ബിസിനസ് മീഡിയ ഈ ബൃഹത്തായ സംഗമം സംഘടിപ്പിക്കുന്നത്. ആക്‌മെ കണ്‍സള്‍ട്ടിംഗ് (ACME Consulting) ആണ് ഇവന്റിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് പാര്‍ട്ണര്‍.

പ്രമുഖരുടെ ആശയ സംഗമവേദി

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റ് ആരോഗ്യമേഖലയിലെ പ്രമുഖര്‍ക്കും ഹോസ്പിറ്റല്‍ പ്രൊമോട്ടര്‍മാര്‍ക്കും ഈ രംഗത്തെ നയരൂപകര്‍ത്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. ഇന്ത്യന്‍ ആരോഗ്യമേഖലയുടെ ഭാവി വളര്‍ച്ചയെ ബാധിക്കുന്ന നിര്‍ണായക വശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ഹോസ്പിറ്റലുകളും മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളും വിതരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഇവിടെ ഒത്തുചേരും.

ആശുപത്രി വികസന തന്ത്രങ്ങള്‍, സുസ്ഥിര ആരോഗ്യപരിപാലനം, കേരളത്തിലെ അവയവമാറ്റ ശസ്ത്രക്രിയ, വെല്‍നസ് & പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍, സീനിയര്‍ ലിവിംഗ് & അസിസ്റ്റഡ് കെയര്‍, മെഡിക്കല്‍ ടൂറിസം, ഹെല്‍ത്ത് കെയര്‍ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍ സമ്മിറ്റിന്റെ ഭാഗമായി നടക്കും.

മികവിന് അംഗീകാരം

കഴിഞ്ഞ 12 മാസത്തിനിടെ സേവനങ്ങളിലും ഉല്‍പന്നങ്ങളിലും മികച്ച ഗുണനിലവാരം പുലര്‍ത്തിയ കേരളത്തിലെ ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ എന്നിവരെയാണ് 'എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍' പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 100 ബെഡുകളില്‍ താഴെയുള്ളവ, 100 ബെഡുകള്‍ക്ക് മുകളിലുള്ളവ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുത്. വടക്കന്‍ കേരളം (North Kerala), തെക്കന്‍ കേരളം (South Kerala) എന്നിങ്ങനെ രണ്ട് സോണുകളായി തിരിച്ച് അവാര്‍ഡുകള്‍ നല്‍കും. അവാര്‍ഡിനായി പരിഗണിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്:

1. കാര്‍ഡിയോളജി

2. ഓര്‍ത്തോപീഡിക്സ്

3. ഓങ്കോളജി

4. മെറ്റേണിറ്റി & ഗൈനക്കോളജി

5. പീഡിയാട്രിക്‌സ്

6. ന്യൂറോളജി

7. നെഫ്രോളജി

8. ക്രിട്ടിക്കല്‍ കെയര്‍

9. ഗാസ്ട്രോ എന്ററോളജി

10. ഇ.എന്‍.ടി

11. ഒഫ്താല്‍മോളജി

12. ഡിജിറ്റലൈസേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍

13. ഗ്രീന്‍ & സസ്‌റ്റൈനബിള്‍ ഹോസ്പിറ്റല്‍സ്

14. സ്റ്റാഫ് വെല്‍ഫെയര്‍ - ബെസ്റ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍

നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍

'ധനം ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2026' ലഭിക്കാന്‍ അര്‍ഹമെന്ന് കരുതുന്ന നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങള്‍ക്ക് ഓരോ വിഭാഗത്തിലേക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കാം. മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് ഒന്നിലധികം വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. Click Here.

അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: dhanam.awards@acmeconsulting.in., mail@dhanam.in.

നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2026 ജനുവരി 20.

നോമിനേഷന്‍ ഫീസുകള്‍:

* 100 ബെഡുകളില്‍ താഴെയുള്ള ആശുപത്രികള്‍ക്ക് 2,500 രൂപ രൂപ + ജി.എസ്.ടി.

* 100-ഉം അതിനു മുകളിലും ബെഡുകളുള്ള ആശുപത്രികള്‍ക്ക്: 4,000 രൂപ + ജി.എസ്.ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 90725 70065 (അനൂപ് എബ്രഹാം), 90725 70050 (മീന ബെഞ്ചമിന്‍), വെബ്‌സൈറ്റ്: www.dhanamhealthcaresummit.com, https://dhanamhealthcaresummit.com/

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT