Events

എക്സിബിഷന്‍ രംഗത്ത് സമഗ്ര സേവനങ്ങളുമായി എക്സ്പോഎക്സ്പേര്‍ട്ട്; സ്റ്റാള്‍ ഡിസൈന്‍ മുതല്‍ ഇവന്റ് മാനേജ്മെന്റ് വരെ

എക്സിബിഷനുകളില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സംഘാടകര്‍ക്കും ഡിസൈന്‍, നിര്‍മാണം, ബ്രാന്‍ഡിംഗ്, പ്രമോഷന്‍, സെയില്‍സ് സപ്പോര്‍ട്ട് തുടങ്ങി വിപുലമായ സേവനങ്ങളാണ് എക്സ്പോഎക്സ്പേര്‍ട്ട് നല്‍കുന്നത്

Dhanam News Desk

എക്സിബിഷനുകള്‍ വെറുമൊരു ഉല്‍പന്ന പ്രദര്‍ശനം മാത്രമല്ല; മറിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പിക്കാനുമുള്ള ഏറ്റവും വലിയ വേദിയാണ്. ഈ അവസരങ്ങളെ മികവോടെ പ്രയോജനപ്പെടുത്താന്‍ എക്സിബിറ്റേഴ്സിനും സംഘാടകര്‍ക്കും സമഗ്ര സേവനങ്ങള്‍ നല്‍കി മുന്‍നിരയിലാണ് എക്സ്പോഎക്സ്പേര്‍ട്ട്.

2017 മുതല്‍ എക്സിബിഷന്‍ മേഖലയിലുള്ള പ്രവര്‍ത്തന പരിചയവുമായി കേരളം, ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ എക്സ്പോഎക്സ്പേര്‍ട്ട് സേവനം നല്‍കുന്നു. ആശയം രൂപീകരിക്കുന്നത് മുതല്‍ എക്സിബിഷന്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള ഓരോ ഘട്ടവും കൈകാര്യം ചെയ്യുന്നുവെന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത. സേവനങ്ങള്‍ ആവശ്യമനുസരിച്ച് എക്സിബിഷന്‍ സ്റ്റാള്‍ ഡിസൈന്‍ ചെയ്യുന്നു. ബ്രാന്‍ഡ് തീമിനനുസരിച്ച് സന്ദര്‍ശക സഞ്ചാരം ഉറപ്പുവരുത്തി ചെയ്യുന്നു.

സംഘാടകര്‍ക്കും സമഗ്ര പിന്തുണ

കസ്റ്റം ബില്‍റ്റ് സ്റ്റാളുകള്‍, മോഡുലാര്‍ ബൂത്തുകള്‍, കിയോസ്‌കുകള്‍, പ്രോഡക്റ്റ് ഡിസ്പ്ലേ ബൂത്തുകള്‍ എന്നിവ ഒരുക്കിനല്‍കുന്നു. എക്‌സിബിഷന് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും ഡിസ്‌പ്ലേ മെറ്റീരിയലുകളും വാടകക്ക് ലഭ്യമാക്കുന്നു. എക്‌സിബിഷന്‍ ഓര്‍ഗനൈസേഴ്‌സിന് വേണ്ടി എക്സിബിഷന്റെ ആശയം, ബിസിനസ് ലക്ഷ്യം, ഫ്ളോര്‍ പ്ലാന്‍, സ്റ്റാള്‍ കാറ്റഗറീസ്, ബജറ്റിങ്, റവന്യു മോഡല്‍, മാര്‍ക്കറ്റിങ്, അഡ്വര്‍ട്ടൈസിങ്, പ്രമോഷന്‍, സ്പോണ്‍സര്‍ഷിപ്പ് പാക്കേജുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദ്ധതി തയാറാക്കുന്നു.

എക്സിബിഷനുകളില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് മാത്രമല്ല, എക്സിബിഷന്‍ സംഘടിപ്പിക്കുന്നവര്‍ക്കും ആസൂത്രണം മുതല്‍ നടത്തിപ്പ് വരെ പിന്തുണ നല്‍കുന്നു എന്നതാണ് എക്സ്പോഎക്സ്പേര്‍ട്ടിന്റെ പ്രത്യേകത.

എക്സിബിഷന്റെ ആശയം, ബിസിനസ് ലക്ഷ്യം, ഫ്‌ളോര്‍ പ്ലാന്‍, സ്റ്റാള്‍ വിഭാഗങ്ങള്‍, ബജറ്റ്, വരുമാന മാതൃക, മാര്‍ക്കറ്റിംഗ്, പരസ്യം, പ്രമോഷന്‍, എക്സിബിറ്റര്‍ സെയില്‍സ്, സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജുകള്‍, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുന്നു.

എക്സിബിഷനില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തല്‍, സ്റ്റാള്‍ നിരക്ക് നിശ്ചയിക്കല്‍, സെയില്‍സ് പ്രസന്റേഷന്‍ തയാറാക്കല്‍, അന്വേഷണങ്ങള്‍ക്ക് തുടര്‍നടപടി സ്വീകരിക്കല്‍, സ്റ്റാള്‍ ബുക്കിംഗ് പൂര്‍ത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും പിന്തുണ നല്‍കുന്നു.

സ്‌പോണ്‍സര്‍മാര്‍, മാധ്യമ പങ്കാളികള്‍, വ്യവസായ സംഘടനകള്‍ തുടങ്ങിയവരുമായുള്ള സഹകരണം രൂപപ്പെടുത്തുന്നതിനും ആവശ്യമായ സേവനങ്ങളുണ്ട്. പദ്ധതി തയ്യാറാക്കുന്നതില്‍ മാത്രം ഒതുങ്ങാതെ തീരുമാനിച്ച തന്ത്രങ്ങള്‍ പ്രായോഗികമാക്കുന്നതിനും എക്സിബിഷന്റെ നടത്തിപ്പിലും കമ്പനി പങ്കാളിയാകുന്നു.

ബ്രാന്‍ഡിംഗും പ്രമോഷനും

എക്സിബിഷന്റെ വിഷ്വല്‍ ഐഡന്റിറ്റി രൂപപ്പെടുത്തുന്നത് മുതല്‍ വേദിയിലെ ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ വരെ എക്സ്പോഎക്സ്പേര്‍ട്ട് ഏറ്റെടുക്കുന്നു. ഡിജിറ്റല്‍ ക്യാമ്പെയ്നുകള്‍, സോഷ്യല്‍ മീഡിയ ക്രിയേറ്റീവുകള്‍, എക്സിബിറ്റര്‍ അനൗണ്‍സ്മെന്റുകള്‍, ക്ഷണക്കത്തുകള്‍, പരസ്യ സാമഗ്രികള്‍ എന്നിവയിലൂടെ എക്സിബിഷന് കൂടുതല്‍ പ്രചാരം നല്‍കുന്നതിനുള്ള പിന്തുണയും ലഭ്യമാക്കുന്നു.

എക്സിബിഷന്റെ വിഷ്വല്‍ ഐഡന്റിറ്റി മുതല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, പ്രമോഷന്‍, സെയ്ല്‍സ് ക്യാമ്പയ്ന്‍ സോഷ്യല്‍ മീഡിയ ക്രിയേറ്റീവ്സ് തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്നു. എക്സിബിഷന്‍ ഓര്‍ഗനൈസറുടെ ആവശ്യത്തിനനുസരിച്ച് ടോട്ടല്‍ ഇവന്റ് കോര്‍ഡിനേഷന്‍ നടത്തുന്നു.

ഒരു പതിറ്റാണ്ടോളം ദേശീയ-രാജ്യാന്തര തലത്തില്‍ എക്‌സിബിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ് എക്സ്പോഎക്സ്പേര്‍ട്ട്. ഇതിനകം 700ലേറെ ഇടപാടുകാര്‍ക്കായി 40ലേറെ വ്യത്യസ്ത ഇടങ്ങളിലായി 400ലേറെ എക്‌സിബിഷനുകള്‍ സ്ഥാപനം നടത്തിയിട്ടുണ്ട്. ഫോണ്‍: +91 989511 99 62, വെബ്സൈറ്റ്: www.expoxpert.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT