Featured

ജെറ്റിന് 3,400 കോടി വായ്പ നൽകും, പക്ഷെ വ്യവസ്ഥകൾ ബാധകം!

Dhanam News Desk

സാമ്പത്തിക ബാധ്യതയിൽപ്പെട്ട ജെറ്റ് എയർവേയ്സിനെ കരകയറ്റാൻ

3,400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്ന് ബാങ്കുകൾ.

എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യം, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (NIIF), എയർലൈന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായ എത്തിഹാദ് എയർവേയ്സ് എന്നിവർ ചേർന്നാണ് ഇത്രയും തുക ജെറ്റിൽ നിക്ഷേപിക്കുക.

എന്നാൽ ചെയർമാനും സ്ഥാപകനുമായ നരേഷ് ഗോയലിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 51 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയും. മാനേജ്മെന്റ് നിയന്ത്രണത്തിലും മാറ്റങ്ങൾ ഉണ്ടാകും.

ബാങ്ക് കൺസോർഷ്യത്തിന് 32 ശതമാനവും അബുദാബി ആസ്ഥാനമായ എത്തിഹാദിന് 24.9 ശതമാനവും എൻഐഐഎഫിന് 19.5 ശതമാനവും ഓഹരി വിഹിതം ലഭിക്കും.

ഗോയലിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി കുറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ ബോർഡ് അംഗത്വവും മാനേജ്മെന്റിലുള്ള നിയന്ത്രണാധികാരവും നഷ്ടമാകും. എന്നാൽ ഗോയലിന്റെ പ്രൊമോട്ടർ പദവി നില നിർത്തും.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫണ്ട് മാനേജരായ എൻഐഐഎഫിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ADIA) വൻ തുക നിക്ഷേപിച്ചിട്ടുണ്ട്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT