രാജ്യത്തെ ടൂറിസം മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് ടൂറിസം മേഖലയെ ബാധിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തെരുവുകളില്‍ കനത്തതും ഡല്‍ഹിയിലടക്കമുള്ള പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച് പല വിദേശ രാജ്യങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2019 ല്‍ 1.10 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം മാത്രം വര്‍ധനയാണിത്. കഴിഞ്ഞ വര്‍ഷം 5.2 ശതമാനവും 2017 ല്‍ 14 ശതമാനവും വര്‍ധനവ് ഉണ്ടായിരുന്നതായി ടൂറിസം വകുപ്പിന്റെയും ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശത്തു നിന്നുള്ള സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ 8.2 ശതമാനം വര്‍ധന ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. ഏകദേശം 2.2 ലക്ഷം കോടി രൂപ. 2018 ല്‍ 9.6 ശതമാനവും 2017 ല്‍ 15 ശതമാനവുമായിരുന്നു വരുമാന വളര്‍ച്ച. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. 2011 ല്‍ നേടിയ 25.5 ശതമാനം വളര്‍ച്ചയാണ് ഏറ്റവും കൂടിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine