Featured

ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, ഇനി നിങ്ങളുടെ കൈകളിലേക്ക്!

Dhanam News Desk

ഇനി ഏറ്റവും പുതിയ ബിസിനസ് വാർത്തകൾക്കായി വെബ്സൈറ്റുകൾ തോറും കയറിയിറങ്ങി സമയം കളയേണ്ടതില്ല! അവ നിങ്ങളെത്തേടിയെത്തും, 'ധനം ഓൺലൈൻ' അവതരിപ്പിക്കുന്ന പുതിയ സൗജന്യ വാട്സ്ആപ് സബ്‌സ്‌ക്രിപ്ഷൻ സേവനത്തിലൂടെ.

ഇത്തരത്തിലൊരു സൗജന്യ വാട്സ്ആപ് സേവനം അവതരിപ്പിക്കുന്ന ആദ്യ മലയാളം ബിസിനസ് ന്യൂസ് പ്ലാറ്റ് ഫോം എന്ന നിലയിൽ, വായനക്കാർക്ക് ബിസിനസ് വളർത്തുന്നതിനും നിക്ഷേപം മെച്ചപ്പെടുത്തുന്നതിനും വേണ്ട മാർഗനിർദേശങ്ങളും വിശകലനങ്ങളും വിദഗ്ധരുടെ ഉപദേശങ്ങളും ഒപ്പം ബിസിനസ് ലോകത്തെ ദൈനംദിന വാർത്തകളും നിങ്ങളുടെ ഫോണിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ സൗകര്യാർത്ഥം ധനത്തിന്റെ ഡിജിറ്റൽ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, വാഷിംഗ്ടൺ പോസ്റ്റ്, ബ്ലൂംബർഗ് ക്വിൻറ് മുതലായ പ്രമുഖ വാർത്താദാതാക്കൾ ഉപയോഗിക്കുന്ന ഈ ലോകോത്തര സേവനം ഞങ്ങൾ ലഭ്യമാക്കുന്നത്.

സബ്‌സ്‌ക്രൈബ് ചെയ്യുന്നത് വളരെ എളുപ്പം

സൗജന്യ വാട്സ്ആപ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ സെക്കൻഡുകൾ മതി. https://goo.gl/CLVoNX എന്ന ലിങ്കിൽ ടാപ് ചെയ്യുക. പിന്നീട് നിങ്ങളുടെ വാട്സാപ്പിൽ ലഭ്യമാകുന്ന നമ്പർ വാട്സാപ്പ് കോണ്ടാക്ടിൽ സേവ് ചെയ്യണം. 'START' എന്ന സന്ദേശം ഈ നമ്പറിലേക്ക് അയച്ചാൽ മാത്രം മതി. കൃത്യമായി ന്യൂസ് അപ്ഡേറ്റുകൾ നിങ്ങളുടെ വാട്സാപ്പിലേക്ക് എത്തിക്കോളും.

ഇതല്ലെങ്കിൽ +4915792369680 എന്ന നമ്പർ കോൺടാക്ട് ലിസ്റ്റിലേക്ക് സേവ് ചെയ്ത്, ഇതിലേക്ക് 'START' എന്ന സന്ദേശം അയക്കണം. 

സേവനം നിർത്താൻ 'STOP' എന്ന സന്ദേശം ഈ നമ്പറിലേക്ക് അയച്ചാൽ മതി.

Link to subscribe Dhanamonline WhatsApp News service:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT