Featured

ഇന്ത്യക്കാർ കൂടുതൽ പിശുക്കരായോ? എഫ്എംസിജി കമ്പനികൾ ചോദിക്കുന്നു

Dhanam News Desk

തുടർച്ചയായ മൂന്നാം പാദത്തിലും എഫ്എംസിജി വിപണിയിൽ തളർച്ച. ഇന്ത്യക്കാരുടെ സ്വകാര്യ ഉപഭോഗത്തിലുണ്ടായ ഇടിവാണ് എഫ്എംസിജി വിപണിയിലും പ്രതിഫലിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൺസ്യുമർ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ നീൽസൺ തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ എഫ്എംസിജി വളർച്ച 10% കുറഞ്ഞു. കഴിഞ്ഞ രണ്ട് ത്രൈമാസ പാദങ്ങളിലും വളർച്ച ഇടിഞ്ഞിരുന്നു. 2019-ലെ ആദ്യ പകുതിയിൽ വെറും 12 ശതമാനം മാത്രമാണ് വളർച്ച. 14% വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. 

രാജ്യത്തെ എഫ്എംസിജി വില്പനയിൽ 37 ശതമാനവും ഗ്രാമങ്ങളിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രാമീണ വിപണി എഫ്എംസിജി കമ്പനികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. നല്ല മൺസൂണും സ്ഥിരതയുള്ള സർക്കാരും ഗ്രാമീണ മേഖലയുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ.

എഫ്എംസിജി മേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന മാന്ദ്യത്തിന് രണ്ട് കാരണങ്ങളാണ് നീൽസൺ ചൂണ്ടിക്കാട്ടുന്നത്:

  • ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറഞ്ഞു
  • ചെറുകിട ഉൽപന്ന നിർമ്മാണ മേഖലയിലെ തളർച്ച 

സർക്കാർ നയങ്ങൾ, മൺസൂൺ, സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ നിയന്ത്രിക്കുന്ന  അടിസ്ഥാന ഘടകങ്ങൾ എന്നിവയാണ് ഗ്രാമീണ മേഖലയുടെ വളർച്ച പരിമിതപ്പെടുത്തിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നടപ്പാക്കിയതിനു ശേഷം ചെറുകിട ഉൽപന്ന നിർമ്മാണ മേഖലയിലുണ്ടായ തളർച്ചയാണ് ഇപ്പോഴും എഫ്എംസിജി മേഖലയെ വലിച്ചിഴക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.    

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT