Featured

നവകേരളം നിർമിക്കാൻ 8 വർഷം, വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല: ഇ. ശ്രീധരൻ

Dhanam News Desk

പന്ത്രണ്ടായിരം ലക്ഷം കോടി രൂപ ആസ്തിയുള്ള രാജ്യമായ ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍.

നവകേരള നിർമിതിക്കായി സർക്കാർ പൂർണാധികാരമുള്ള സമിതി രൂപവൽക്കരിക്കണം. അത്തരം ഒരു സമിതി നിലവിൽ വന്നാൽ എട്ടുവർഷത്തിനകം ലക്ഷ്യം സാധ്യമാകുമെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കാലാവസ്ഥാ പ്രവചനത്തിൽ വന്ന വീഴ്ചയാണു സംസ്ഥാനത്ത് പ്രളയക്കെടുതിക്കു വഴിവച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാമുകൾ നേരത്തേ തുറന്നുവിടാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT