ആഭ്യന്തര ഓഹരി സൂചികകളില്‍ കനത്ത ഇടിവ് തുടരുന്നു. ആഗോള വിപണികളിലെ പ്രശ്‌നങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉടനെയൊന്നും തിരിച്ചു വരില്ലെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ ഒറ്റദിവസം കൊണ്ട് യുഎസ് വിപണികളില്‍ തകര്‍ച്ചയ്ക്കിടിയാക്കി.
യുറോപ്യന്‍ രാജ്യങ്ങളിലെ വര്‍ധിച്ചു വരുന്ന കോവിഡ് കോസുകളും വിപണി സെന്റിമെന്റ്‌സിനെ ബാധിക്കുന്നുണ്ട്.
സെന്‍സെക്‌സ് 716.05 പോയ്ന്റ് ഇടിഞ്ഞ് 36,952.37 ലും നിഫ്റ്റി 210.80 പോയ്ന്റ് ഇടിഞ്ഞ് 10,921.05 ലും മാണ് ഉച്ചയ്ക്ക് 12.30 ന് വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് വിപണി തകര്‍ച്ച നേരിടുന്നത്.
എല്ലാ സെകടറുകളിലും വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്.
സെന്‍സെക്‌സിലെ 30 ഓഹരികൡ പവര്‍ ഗ്രിഡ് മാത്രമാണ് നേട്ടമുണ്ടാക്കിയിട്ടുള്ളത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയെല്ലാം രണ്ടു ശതമാനം മുതല്‍ 3 ശതമാനം വരെ നഷ്ടത്തിലാണ്.
നിഫ്റ്റി സ്‌മോള്‍ ക്യാപുകള്‍ 2.03 ശതമാനവും നിഫ്റ്റി മിഡ് ക്യാപുകള്‍ 1.63 ശതമാനം ഇടിഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine