ബ്രാന്‍ഡ് വളര്‍ന്ന വഴി: 25-ാം വയസിലാണ് ഞാന്‍ ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുന്നത്. അവിടെ നിന്ന് മനസില്‍ കൂടെക്കൂടിയ ഒരു ആഗ്രഹമായിരുന്നു ഒരു സംരംഭം തുടങ്ങുക എന്നത്. അതും സ്വന്തം നാടായ കുണ്ടറയില്‍. 15 വര്‍ഷത്തിന് ശേഷം 1998ല്‍ കുണ്ടറ, മുക്കടയില്‍ ജൂവല്‍റിക്ക് ഞാന്‍ തുടക്കം കുറിച്ചു. സ്വന്തം നാട്ടില്‍ തുടങ്ങുന്ന ജൂവല്‍റിക്ക് മകളുടെ വിളിപ്പേര് തന്നെ നല്‍കി; 'ചിന്നൂസ്'. പിന്നീട് സ്ഥാപനത്തിന്റെ ബിസിനസ് വളര്‍ച്ചയുടെ ഭാഗമായി 2012ല്‍ ഒരു നിലയില്‍ കൂടി ഷോറൂം വിപുലീകരിച്ചു.
ജൂവല്‍റി മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചിന്നൂസ് ജ്വല്ലേഴ്സിന്റെ അടുത്തഘട്ട വിപുലീകരണം നടന്നത് 2016ലായിരുന്നു. 6000 സ്‌ക്വയര്‍ഫീറ്റില്‍ വിശാലമായ സൗകര്യങ്ങളോടെ രണ്ടാമത്തെ ഷോറൂമായ ചിന്നൂസ് ഫാഷന്‍ ജുവല്ലേഴ്സ് കുണ്ടറ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഞങ്ങള്‍ ആരംഭിച്ചു. കുണ്ടറയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമായിരുന്നു ഈ വളര്‍ച്ച. അത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
വ്യത്യസ്തത: ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്രധാനമായും മുന്ന് കാര്യങ്ങളാണ് ഞങ്ങള്‍ കണക്കിലെടുക്കുന്നത്; ഉപഭോക്താവിന്റെ മനസ്, അവരുടെ സാമ്പത്തിക സ്ഥിതി, പുതിയ ട്രെന്‍ഡ്. ഇവ മൂന്നും ഉള്‍പ്പെടുത്തി ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന ആഭരണങ്ങള്‍ നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. പുതിയ ട്രെന്‍ഡ് അനുസരിച്ചുള്ള മോഡലുകളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിവിധ കളക്ഷനും ഞങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. വര്‍ഷങ്ങളായി ഞങ്ങളുടെ കൂടെ നില്‍കുന്ന ജീവനക്കാരാണ് ചിന്നൂസ് ജ്വല്ലറിയുടെ കരുത്തും ശക്തിയും.
ഇനി വളര്‍ച്ചയ്ക്ക്: നവീകരണത്തിലൂന്നിയ വിപുലീകരണം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ട്രെന്‍ഡും ഫാഷനും അനുസരിച്ചുള്ള ആഭരണങ്ങള്‍ സ്വന്തം പണിശാലയില്‍ നിര്‍മിച്ച് കുറഞ്ഞ പണിക്കൂലിയില്‍ ഞങ്ങള്‍ നല്‍കും. അതിനുള്ള തയാറെടുപ്പിലാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റിംഗ് ശക്തമാക്കുന്നതിലൂടെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കും. വരും വര്‍ഷങ്ങളില്‍ ചിന്നൂസ് ജ്വല്ലേഴ്സിന്റെ വിപുലീകരണ നാളുകളായിരിക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ ശാഖകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കും.
ബ്രാന്‍ഡിന്റെ പേര് : ചിന്നൂസ് ജ്വല്ലേഴ്‌സ്
തുടങ്ങിയ വര്‍ഷം : 1998
ആസ്ഥാനം : മുക്കട, കുണ്ടറ
സ്ഥാപകന്‍/സാരഥി : അബ്ദുള്‍ മുത്തലീഫ്
ഉല്‍പ്പന്നങ്ങള്‍ : സ്വര്‍ണം, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍
വിപണി സാന്നിധ്യം : മുക്കട, ഹോസ്പിറ്റല്‍ ജംഗ്ഷന്‍ കുണ്ടറ
Chinnus Jewellers: Embracing New Trends with a Deep Understanding of the Customer’s Mind
(This article was originally published in Dhanam Business Magazine October 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine