Impact Feature

2,000 രൂപ വാടകയ്ക്ക് ആരംഭിച്ച സംരംഭം; ഇന്ന് 47 ഷോറൂമുകള്‍, ഫര്‍ണീച്ചര്‍ ബ്രാന്‍ഡുകളില്‍ ആദ്യ മൂന്നില്‍, ഇഷ്ടികക്കളത്തില്‍ തുടങ്ങിയ ഫൈസല്‍ ചീരന്റെ സംരംഭക യാത്ര

47-ലധികം ഷോറൂമുകളും 14 മാനുഫാക്ചറിങ് യൂണിറ്റുകളുമുള്ള വലിയൊരു സാമ്രാജ്യമാണ് ഇന്ന് ഫൈസല്‍ ചീരന്‍ നേതൃത്വം നല്‍കുന്ന ഐഫ

Dhanam News Desk

ചെറിയ പ്രായത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇഷ്ടികക്കളത്തില്‍ പണിയെടുത്ത ഒരു ചെറിയ ബാലന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടെ സ്വീകരണമുറികളിലെ സുപരിചിതമായ ഒരു ബ്രാന്‍ഡിന്റെ സാരഥിയാണ്. കേരളത്തിലുടനീളവും പുറത്തുമായി 47-ലധികം ഷോറൂമുകളും 14 മാനുഫാക്ചറിങ് യൂണിറ്റുകളുമുള്ള വലിയൊരു സാമ്രാജ്യമാണ് ഇന്ന് ഫൈസല്‍ ചീരന്‍ നേതൃത്വം നല്‍കുന്ന ഐഫ ഫര്‍ണിച്ചര്‍ (IFA Furniture).

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ഇയ്യാല്‍ എന്ന സ്ഥലത്ത്‌ സാധാരണ കുടുംബത്തില്‍ ജനിച്ച ഫൈസല്‍ ചീരന് ബിസിനസ് പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ തൊഴിലിനിറങ്ങേണ്ടി വന്നു. അന്നത്തെ ദിവസവേതനം വെറും 20 രൂപയായിരുന്നു. ഇഷ്ടികക്കളത്തിലെ പണി മുതല്‍ ഫാന്‍സി കടകളിലെയും പെയിന്റിംഗിന്റെയും വയറിംഗിന്റെയുമൊക്കെ സഹായിയായി അദ്ദേഹം ജോലി ചെയ്തു. 17 മുതല്‍ 20 വയസു വരെ സ്റ്റേഷനറി മേഖലയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് തൊഴിലാളിയായും ജോലി ചെയ്തു. ഔപചാരിക വിദ്യാഭ്യാസം കുറവായതിനാല്‍ മറ്റ് വഴികളില്ലാതെ, കയ്യില്‍ കിട്ടിയ ജോലികളെല്ലാം ആത്മാര്‍ത്ഥതയോടെ അദ്ദേഹം ചെയ്തു തീര്‍ത്തു. ഈ വര്‍ഷങ്ങളിലെ തൊഴില്‍ അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനമായി മാറിയത്.

ഐഫയുടെ പിറവി

ഏകദേശം 9 വര്‍ഷത്തോളം ഫര്‍ണിച്ചര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്ത ശേഷമാണ് ഫൈസല്‍ ആദ്യമായി സ്വന്തമായി ബിസിനസിലേക്ക് ചുവടുവെക്കുന്നത്. കുറ്റ്യാടിയില്‍ നാല് മുറിയുള്ള ചെറിയൊരു സ്ഥലത്ത് 2,000 രൂപ മാസവാടകയ്ക്ക് തുടക്കം. പ്ലാസ്റ്റിക് കസേര ഡിസ്ട്രിബ്യൂഷനിലൂടെയായിരുന്നു തുടക്കം.

തുടക്കത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികളും മാര്‍ക്കറ്റില്‍ നിലവിലുണ്ടായിരുന്നവരില്‍ നിന്നുള്ള എതിര്‍പ്പുകളും നേരിടേണ്ടി വന്നു. ക്രെഡിറ്റില്‍ സാധനങ്ങള്‍ നല്‍കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞപ്പോള്‍, ആ സൗകര്യം ഫൈസലിനുണ്ടായിരുന്നില്ല. വണ്ടി ഓടിക്കുന്നത് മുതല്‍ ലോഡിംഗും കളക്ഷനും ഷോപ്പിലെ ജോലികളും വരെ ഒറ്റയ്ക്കാണ് അദ്ദേഹം ചെയ്തത്.

എന്നാല്‍ 2009-ല്‍ IFA എന്ന പേരില്‍ ബ്രാന്‍ഡ് രൂപം കൊണ്ടു. പിന്നീട് 2016 മുതലാണ് റീറ്റൈയ്ല്‍ ബിസിനസ് രംഗത്ത് ഐഫ സജീവമാകുന്നത്. ഇന്ന് കേരളത്തിലുടനീളവും പുറത്തുമായി 47-ലധികം ഷോറൂമുകളും, സ്വന്തമായി 14-ഓളം മാനുഫാക്ചറിങ് യൂണിറ്റുകളും, ഹോള്‍സെയില്‍, ഇന്റീരിയര്‍ ഡിവിഷനുകളും ഐഫയ്ക്കുണ്ട്.

'യൂ ഈസ്‌ അവര്‍ ഓണ്‍ലി പ്രയോറിറ്റി' (You is our only priority ) അഥവാ, ഞങ്ങളുടെ ഒറ്റ മുന്‍ഗണന നിങ്ങള്‍ മാത്രം എന്നതാണ് ഐഫയുടെ തത്വം. കസ്റ്റമേഴ്സിന് ആവശ്യമുള്ളത് മാത്രം കൃത്യമായി കസ്റ്റമൈസ് ചെയ്ത് നല്‍കുക എന്നതാണ് ഐഫയുടെ രീതി.

ഫര്‍ണിച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനേക്കാള്‍, നേരിട്ട് ഷോറൂമില്‍ വന്നു കണ്ട്, കംഫര്‍ട്ട് ഉറപ്പുവരുത്തി വാങ്ങേണ്ടവയാണ്. കുടുംബത്തോടൊപ്പം വന്ന് 4-6 മണിക്കൂര്‍ സമയം ചെലവഴിക്കാന്‍ തക്കവിധം ഫുഡ്, വാഷ്റൂം, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.

ഷോറൂമിനും അപ്പുറം ഒരു സാംസ്‌കാരിക വേദി

വെറുമൊരു ഷോറൂം എന്നതിലുപരി ഉപഭോക്താക്കള്‍ക്കായി പല പ്രത്യേകതകളും ഒരുക്കിയിട്ടുണ്ട്. IFAയുടെ എല്ലാ ഷോറൂമുകളിലും ഒരു ചെറിയ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ആര്‍ക്കും വന്ന് ഇരിക്കാനും, പുസ്തകങ്ങള്‍ വായിക്കാനും, സൗഹൃദങ്ങള്‍ പങ്കുവെക്കാനും സാധിക്കും. പണത്തിന് പകരം തങ്ങള്‍ വായിച്ചതോ ഇഷ്ടപ്പെട്ടതോ ആയ ഒരു പുസ്തകം നല്‍കി ഇവിടെ മെമ്പര്‍ഷിപ്പ് എടുക്കാം. ഈ ലൈബ്രറിയില്‍ മലയാള സിനിമയിലെ 500 ഓളം താരങ്ങള്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. 18 പുസ്തകങ്ങള്‍ നല്‍കി കൊണ്ട് ഡിസിബുക്‌സും ഐഫയുടെ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. വായനയെ നിലനിര്‍ത്തുകയും അതോടൊപ്പം IFAയെ ഒരു കള്‍ച്ചറല്‍ സെന്റര്‍ കൂടി ആക്കി മാറ്റുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇത്തരം ശ്രമങ്ങള്‍.

ഇതുവഴി ഒരു ദേശത്തിന്റെ തന്നെ സ്ഥാപനമായി മാറുകയാണ് IFA. ഷോറൂമുള്ള സ്ഥലത്തെ സാമൂഹിക, സാംസ്‌ക്കാരിക, കലാ പ്രവര്‍ത്തനങ്ങളിലൊക്കെ IFA സജീവമായി ഇടപെടുന്നുണ്ട്. അവിടുത്തെ ആളുകള്‍ക്ക് സൗഹൃദം പങ്കിടുന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനും പുസ്തക പ്രകാശനങ്ങള്‍ നടത്തുന്നതിനും ഒക്കെയുള്ള ഇടമായി കൂടിയാണ് IFA ഷോറൂമുകളെ വിഭാവനം ചെയ്യുന്നത്. കവിത മത്സരങ്ങള്‍ നടത്തുകയും കവിത വേദികള്‍ സംഘടിപ്പിക്കുകയും ചിത്രപ്രദര്‍ശനങ്ങള്‍ ഒരുക്കുകയും ഒക്കെ ചെയ്യുന്നതു വഴി വഴി IFA നാടിന്റെ തന്നെ ഒരു ഭാഗമായി മാറുകയാണ്.

അടുത്തിടെ ബ്രാന്‍ഡ്‌ സാമിയും തൃശൂരിലെ സൈക്കിളേഴ്‌സ് അസോസിയേഷനും ഐഫയും ചേര്‍ന്ന് സംഘടിപ്പിച്ച 'സൈക്കിള്‍ ഓടിക്കല്‍ മൂവ്' എന്ന ഒരു പ്രോഗ്രാം, 'പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ' എന്ന പേരില്‍ ഇര്‍ഷാദ് അലിയുടെ കവിത പരിപാടി, പ്രതീക്ഷ പരമേശ്വരന്റെ പുസ്തക പ്രകാശനം, ലഹരിക്കെതിരായ കാമ്പയിന്‍ എന്നിവയ്‌ക്കൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫര്‍ണീച്ചര്‍ വാങ്ങുന്ന ഉപയോക്താവിന് ഒരു വൃക്ഷത്തൈ നല്‍കുന്ന രീതിയും IFA തുടര്‍ന്നു വരുന്നു. ഫര്‍ണിച്ചര്‍ ഉണ്ടാക്കുമ്പോള്‍ മരങ്ങളെ സംരക്ഷിക്കേണ്ട കടമ കൂടിയുണ്ടെന്ന ഒരു സന്ദേശമാണ് ഇതു വഴി നല്‍കുന്നത്. ഗോ ഗ്രീന്‍ എന്ന ക്യാംപെയിനും IFA നടത്തി.

സോഷ്യല്‍ മീഡിയയും ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗും

ഫര്‍ണിച്ചര്‍ ഇന്‍ഡസ്ട്രിയില്‍ ആദ്യമായി സോഷ്യല്‍ മീഡിയയെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെയും ശക്തമായി ഉപയോഗപ്പെടുത്തിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് IFA. ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 21 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് ഫൈസല്‍ ചീരന്‍.

തുടക്കത്തില്‍ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഫൈസല്‍ ചീരന്‍ നേരിട്ട് രംഗത്തിറങ്ങി പ്രൊഡക്ടുകള്‍ പരിചയപ്പെടുത്തിയത് വലിയൊരു കസ്റ്റമര്‍ ട്രസ്റ്റ് ബില്‍ഡ് ചെയ്യാന്‍ സഹായിച്ചു. ബിസിനസില്‍ വലിയ മുതല്‍മുടക്കില്ലാതെ സീറോ ഇന്‍വെസ്റ്റ്മെന്റില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയ നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് ഫൈസല്‍ ചീരന്‍ പറയുന്നു.

ഒരു ഇന്‍ഫ്‌ളുവെന്‍സര്‍ എന്ന നിലയ്ക്ക് തനിക്കൊപ്പം ഉള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഫൈസല്‍ ചീരന്‍. മറ്റുള്ള ബ്രാന്‍ഡുകളെയും മറ്റുള്ള സംരംഭകരെയും ഒക്കെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഫൗണ്ടര്‍ സര്‍ക്കിള്‍ പോലുള്ള കമ്മ്യൂണിറ്റികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ബിസിനസ് ചെയ്യാന്‍ താല്പര്യമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നതിനൊപ്പം നല്ല ആശയങ്ങള്‍ ഉള്ളവരെ കൂടെ ചേര്‍ത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു.

വേറിട്ട ബിസിനസ് തന്ത്രം

ബിസിനസില്‍ വലിയ ലോണുകളെ ആശ്രയിക്കാതെ, കൂടെ ജോലി ചെയ്യുന്ന മിടുക്കരായ കോര്‍ ടീമിനെയും ഡെഡിക്കേറ്റഡ് ആയ ആളുകളെയും കമ്പനിയുടെ ഡയറക്ടര്‍മാരും പാര്‍ട്ണര്‍മാരുമായി മാറ്റുന്ന 'ഇന്‍ട്രാപ്രണര്‍ഷിപ്പ്' മാതൃകയിലൂടെയാണ് IFAയുടെ വളര്‍ച്ച. നിലവില്‍ 40-ഓളം പേരാണ് പാര്‍ട്ണര്‍മാരായി IFAയ്ക്ക് ഒപ്പമുള്ളത്. 2030-ഓടെ 100 ബ്രാഞ്ചുകളിലേക്കും, 2035-ഓടെ ഇന്ത്യ മുഴുവനും സാന്നിധ്യമറിയിക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

An inspiring story of how Faisal Cheran built IFA Furniture into a 47-store retail empire through sheer hard work and innovative digital marketing.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT