canva
Impact Feature

ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പലവിധം; നിങ്ങൾക്ക് അനുയോജ്യമായത് എങ്ങനെ തിരഞ്ഞെടുക്കാം?

ചികിത്സാ ചെലവുകള്‍ ഉയരുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കവറേജ് അത്യാവശ്യമാണ്; വിവിധ തരം പ്ലാനുകളെക്കുറിച്ച് അറിയാം

Dhanam News Desk

ഉയര്‍ന്നുവരുന്ന ചികിത്സാ ചെലവുകളും മാറുന്ന ജീവിതശൈലീ രോഗങ്ങളും മുന്‍നിര്‍ത്തി, ഓരോ കുടുംബത്തിനും വ്യക്തികള്‍ക്കും കൃത്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറുകയാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളില്‍ ആശുപത്രി വാസം, ശസ്ത്രക്രിയകള്‍, അനുബന്ധ ചികിത്സകള്‍ എന്നിവ മൂലമുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മുക്തി നേടാന്‍ അനുയോജ്യമായ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി സഹായിക്കും.

ഓരോരുത്തരുടെയും പ്രായം, ജീവിതശൈലി, കുടുംബ പശ്ചാത്തലം, ബജറ്റ് എന്നിവയ്ക്കനുസരിച്ച് നിരവധി തരത്തിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഇന്ന് ലഭ്യമാണ്. വ്യക്തിഗത, ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കും, ഗുരുതരമായ രോഗങ്ങള്‍ക്കുമുള്ള പോളിസികള്‍ വരെ. ഓരോ പ്ലാനും വിവിധ പ്രായക്കാര്‍ക്കും ജീവിതശൈലികള്‍ക്കും ആരോഗ്യ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ഏറ്റവും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കണ്ടെത്താന്‍, കവറേജിന്റെ വ്യാപ്തി, ഒഴിവാക്കലുകള്‍, ക്ലെയിം നടപടിക്രമങ്ങള്‍, വിവിധ ദാതാക്കളുടെ പ്രീമിയം മൂല്യം എന്നിവ താരതമ്യം ചെയ്യേണ്ടതുണ്ട്. കാഷ്ലെസ് ഹോസ്പിറ്റലൈസേഷന്‍, നോ-ക്ലെയിം ബോണസുകള്‍, ഫ്‌ളെക്‌സിബിള്‍ സം ഇന്‍ഷുര്‍ ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ചില ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ സ്റ്റാര്‍ ഹെല്‍ത്ത് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്കായാലും കുടുംബത്തിനായാലും, ഒരു മികച്ച കമ്പനിയിൽ നിന്ന് നല്ലൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ കൃത്യമായ ചികിത്സയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാം.

ഇന്ത്യയിലെ വിവിധ തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളെക്കുറിച്ചും അവ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കാം.

പ്രധാന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നേട്ടങ്ങളും

ഇന്ത്യയില്‍ ലഭ്യമായ പ്രധാന ഇന്‍ഷുറന്‍സ് പോളിസികളും അവയുടെ സവിശേഷതകളും താഴെ പറയുന്നവയാണ്:

ഇന്‍ഡിവിജ്വല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍

ഒറ്റയ്ക്കുള്ള വ്യക്തിഗത ആരോഗ്യ പരിരക്ഷയ്ക്കാണ് ഈ പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആശുപത്രി വാസം, ശസ്ത്രക്രിയകള്‍, ഐ.സി.യു ചെലവുകള്‍, മരുന്നുകള്‍, ഹോസ്പിറ്റലൈസേഷന് മുന്‍പും ശേഷവുമുള്ള (Pre & Post Hospitalization) ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യക്തിഗത ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്താം.

പ്രധാന നേട്ടങ്ങള്‍:

  • ആശുപത്രി വാസത്തിനും ശസ്ത്രക്രിയകള്‍ക്കും പരിരക്ഷ.

  • ഐ.സി.യു. (ICU), ചികിത്സാ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

  • ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പും ശേഷമുള്ളതുമായ ചെലവുകള്‍ (Pre- and post-hospitalisation costs) ഉള്‍ക്കൊള്ളുന്നു.

  • വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

  • വിവിധ പ്രായത്തിലുള്ളവര്‍ക്ക് അനുയോജ്യമാണ്.

ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകള്‍

ഒരൊറ്റ പോളിസിക്ക് കീഴില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും (ഭര്‍ത്താവ്, ഭാര്യ, മക്കള്‍, മാതാപിതാക്കള്‍) പരിരക്ഷ നല്‍കുന്ന രീതിയാണിത്.

  • എല്ലാവര്‍ക്കുമായി ഒരൊറ്റ സം ഇന്‍ഷ്വേര്‍ഡ് (Sum Insured) ആയിരിക്കും ഉണ്ടാകുക.

  • വ്യക്തിഗത പോളിസികളെ അപേക്ഷിച്ച് പ്രീമിയം തുക കുറവാണ്.

  • ക്ലെയിം നടപടികളും പുതുക്കലും എളുപ്പമാക്കാന്‍ സഹായിക്കുന്നു.

  • നെറ്റ്‌വര്‍ക്ക് ആശുപത്രികളില്‍ ക്യാഷ്‌ലെസ് സൗകര്യവും നല്‍കുന്നു.

യുവ ദമ്പതികള്‍ക്ക് അവരുടെ കുടുംബത്തിനായി ഫലപ്രദവും ചെലവുകുറഞ്ഞതുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഫാമിലി ഫ്‌ളോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ്.

സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

60 വയസിന് മുകളിലുള്ളവര്‍ക്കായി പ്രത്യേകമായി തയാറാക്കിയ പ്ലാനുകളാണിത്. വയോജനങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചികിത്സകള്‍ക്കും ഇതില്‍ മുന്‍ഗണന നല്‍കുന്നു. മുന്‍പേയുള്ള രോഗങ്ങള്‍ക്ക് (Pre-existing diseases) വെയിറ്റിംഗ് പീരിയഡിന് ശേഷം കവറേജ് ലഭ്യമാകും. കൂടാതെ സൗജന്യ ആരോഗ്യ പരിശോധനകളും ക്യാഷ്ലെസ് ചികിത്സാ സൗകര്യവും നല്‍കുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍, ഉയര്‍ന്നുവരുന്ന വൈദ്യചെലവുകളെ നേരിടാനും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനും പ്രായമായവരെ സഹായിക്കുന്നു.

ക്രിട്ടിക്കല്‍ ഇല്‍നസ് പ്ലാനുകള്‍

കാന്‍സര്‍, സ്‌ട്രോക്ക്, വൃക്കസ്തംഭനം, ഹൃദയാഘാതം, അവയവ മാറ്റിവെക്കല്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ നിശ്ചിത തുക (Lump-sum payout) മുഴുവനായി നല്‍കുന്ന പ്ലാനാണിത്. ദൈര്‍ഘ്യമേറിയ ചികിത്സകള്‍ മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്താനും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കും ഈ തുക പ്രയോജനപ്പെടുത്താം. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിപുലമായ ക്രിട്ടിക്കല്‍ ഇല്‍നസ് പ്ലാനുകള്‍ നല്‍കുന്നുണ്ട്.

  • ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകളെയും രോഗമുക്തി നേടുന്നതിനുള്ള ചെലവുകളെയും നേരിടാന്‍ സഹായിക്കുന്നു.

  • ജീവന് ഭീഷണിയായ വിവിധ രോഗങ്ങളെ പരിരക്ഷിക്കുന്നു.

  • രോഗം കാരണം ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ ഇത് ഉപയോഗിക്കാം.

  • അധിക സാമ്പത്തിക പരിരക്ഷ നല്‍കുന്നു.

ടോപ്പ്-അപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍

മുന്‍കൂട്ടി നിശ്ചയിച്ച ഡിഡക്റ്റബിള്‍ തുകയ്ക്ക് (Deductible Amount) മുകളില്‍ അധിക ആരോഗ്യ പരിരക്ഷ നല്‍കുന്നവയാണ് ഈ പ്ലാനുകള്‍. അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പൂര്‍ണ്ണമായും തീര്‍ന്നതിനുശേഷമാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്.

പ്രധാന ആനുകൂല്യങ്ങള്‍:

  • മൊത്തത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിക്കുന്നു.

  • വലിയ ബേസ് പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ പ്രീമിയം നിരക്ക്.

  • വലിയ തുക വരുന്ന വൈദ്യചെലവുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

  • അടിയന്തിര ഘട്ടങ്ങളില്‍ അധിക സാമ്പത്തിക സംരക്ഷണം നല്‍കുന്നു.

  • നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ഉയര്‍ത്താന്‍ അനുയോജ്യമാണ്.

നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ടോപ്പ്-അപ്പ് പ്ലാനുകള്‍ തികച്ചും അനുയോജ്യമാണ്.

സൂപ്പര്‍ ടോപ്പ്-അപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍

ഒരേ പോളിസി വര്‍ഷത്തിനുള്ളില്‍ നടത്തുന്ന വിവിധ ക്ലെയിമുകളുടെ ഡിഡക്റ്റബിള്‍ പരിധി മറികടക്കുമ്പോള്‍ അധിക കവറേജ് നല്‍കുന്നവയാണ് സൂപ്പര്‍ ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ (Super Top-Up Health Insurance Plans). സാധാരണ ടോപ്പ്-അപ്പ് പ്ലാനുകളേക്കാള്‍ കൂടുതല്‍ പരിരക്ഷ ഇവ വാഗ്ദാനം ചെയ്യുന്നു.

പ്രധാന ആനുകൂല്യങ്ങള്‍:

  • ഒരു വര്‍ഷത്തെ മൊത്തം (Cumulative) വൈദ്യചെലവുകള്‍ പരിരക്ഷിക്കുന്നു.

  • ഉയര്‍ന്ന ആരോഗ്യ സംരക്ഷണം നല്‍കുന്നു.

  • സാധാരണ ടോപ്പ്-അപ്പ് പ്ലാനുകളേക്കാള്‍ സമഗ്രമാണ്.

  • കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചെലവുകുറഞ്ഞ മാര്‍ഗ്ഗം.

  • ആവര്‍ത്തിച്ചുള്ള ആശുപത്രി വാസങ്ങള്‍ക്ക് വളരെ ഉപകരിക്കും.

കുറഞ്ഞ പ്രീമിയത്തില്‍ ദീര്‍ഘകാലത്തേക്കും വലിയ തുകയ്ക്കുമുള്ള ആരോഗ്യ പരിരക്ഷ ആവശ്യമുള്ള വ്യക്തികള്‍ക്ക് സൂപ്പര്‍ ടോപ്പ്-അപ്പ് പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

6. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി നല്‍കുന്ന പോളിസികളാണിത്. തൊഴിലുടമ നല്‍കുന്ന ആനുകൂല്യമായതിനാല്‍ ജീവനക്കാര്‍ക്ക് പ്രീമിയം ഭാരം കുറവാണ്. പ്രസവാനുകൂല്യങ്ങളും മുന്‍പുള്ള രോഗങ്ങള്‍ക്കുള്ള തല്‍ക്ഷണ കവറേജും ഇതില്‍ ലഭ്യമാകാറുണ്ട്.

പ്രധാന സവിശേഷതകള്‍:

  • തൊഴിലുടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

  • ജീവനക്കാര്‍ക്ക് കുറഞ്ഞ പ്രീമിയം നിരക്കുകള്‍

  • ആശുപത്രി വാസത്തിനും ചികിത്സയ്ക്കും പരിരക്ഷ ലഭിക്കുന്നു.

  • സാധാരണയായി പ്രസവ സംബന്ധമായ ചെലവുകളും വെല്‍നെസ് ഫീച്ചറുകളും ഉള്‍പ്പെടുന്നു.

  • മുന്‍കാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് (Pre-existing conditions) ഉടന്‍ തന്നെ പരിരക്ഷ ലഭിക്കുന്നു.

ചുരുക്കത്തില്‍, ജീവനക്കാര്‍ക്ക് കുറഞ്ഞ ചികിത്സാ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കുന്നു.

മാതൃത്വ ഇന്‍ഷുറന്‍സ്

ഗര്‍ഭകാല ചെലവുകള്‍, പ്രസവം (സാധാരണ പ്രസവവും സിസേറിയനും), പ്രസവാനന്തര ശുശ്രൂഷകള്‍, നവജാത ശിശുവിന്റെ പരിചരണം എന്നിവയ്ക്കുള്ള ചികിത്സാ ചെലവുകള്‍ ഈ പ്ലാനുകള്‍ വഹിക്കുന്നു.

പ്രധാന സവിശേഷതകള്‍:

  • പ്രസവവും ആശുപത്രി വാസ ചെലവുകളും ഉള്‍ക്കൊള്ളുന്നു

  • പ്രസവത്തിനു മുന്‍പും ശേഷമുള്ളതുമായ പരിചരണം (Pre- and post-natal care) ഉള്‍പ്പെടുന്നു.

  • ചില പദ്ധതികളില്‍ നവജാത ശിശുവിനുള്ള പരിരക്ഷയും ലഭിക്കുന്നു.

  • പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

  • സാധാരണ പ്രസവവും സിസേറിയനും ഉള്‍പ്പെടുന്നു.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടും പ്രസവസമയത്തുമുള്ള ചെലവുകള്‍ കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളാണിത്.

പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്

അപകടങ്ങള്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ (Disability) അല്ലെങ്കില്‍ മരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കുടുംബത്തിന് സാമ്പത്തിക ആശ്വാസം നല്‍കുന്ന പോളിസിയാണിത്. വൈകല്യങ്ങള്‍ മൂലം ജോലി ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴുള്ള സാമ്പത്തിക നഷ്ടത്തിനും ഇത് നഷ്ടപരിഹാരം നല്‍കുന്നു.

  • അപകടമരണത്തിനെതിരെയുള്ള പരിരക്ഷ.

  • സ്ഥിരമായോ ഭാഗികമായോ ഉള്ള ശാരീരിക വൈകല്യങ്ങള്‍ക്ക് സാമ്പത്തിക സഹായം.

  • അപകടം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം.

  • കുറഞ്ഞ പ്രീമിയം നിരക്കുകള്‍.

  • ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം ലഭിക്കുന്ന അഡീഷണല്‍ പരിരക്ഷ.

അപ്രതീക്ഷിതമായ അപകടങ്ങളും അതുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ ഒരു സുരക്ഷാ വലയമായി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതികള്‍ (Personal Accident Insurance Plans) പ്രവര്‍ത്തിക്കുന്നു.

സാമ്പത്തിക ഭദ്രത ഉറപ്പാക്കാം

ചികിത്സാച്ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യപരമായ അത്യാഹിത ഘട്ടങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ശരിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. വ്യക്തിഗത പോളിസി, കുടുംബങ്ങൾക്കുള്ള ഫാമിലി ഫ്ലോട്ടർ, മുതിർന്ന പൗരന്മാർക്കുള്ളവ, പ്രസവ ആവശ്യങ്ങൾക്കുള്ളവ, ഗുരുതര രോഗങ്ങൾക്കുള്ളവ എന്നിങ്ങനെ വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകൾ ലഭ്യമാണ്. ഇവയിലരോന്നിലും അതിന്റേതായ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

നമുക്ക് ഏറ്റവും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കണമെങ്കിൽ പ്രധാനമായും നാല് കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്—ലഭിക്കുന്ന പരിരക്ഷ (Coverage), അടയ്ക്കേണ്ട പ്രീമിയം തുക, കാത്തിരിപ്പ് കാലാവധി (Waiting Period), പിന്നെ നമ്മുടെ കുടുംബത്തിന്റെ ആരോഗ്യ മുൻഗണനകൾ. ഈ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പ്ലാൻ തിരഞ്ഞെടുത്താൽ ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് മുതിര്‍ന്ന പൗരന്മാര്‍ക്കായി ലഭ്യമായ ഏറ്റവും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

A comprehensive guide to understanding different types of health insurance policies in India, including individual, family floater, senior citizen, and critical illness plans.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT