കെ.എല്‍.എം ആക്‌സിവ ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സി.ഇ.ഒ മനോജ് രവി  
Impact Feature

ഓഹരി വിപണിയില്‍ താരമാകാന്‍ മറ്റൊരു മലയാളി കമ്പനി കൂടി, കെഎല്‍എം ആക്‌സിവക്ക് പുതിയ മുഖം, പുതിയ കാഴ്ചപ്പാടുകള്‍

സംസ്ഥാനത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെഎല്‍എം ആക്സിവ രജത ജൂബിലി വര്‍ഷത്തില്‍ ബഹുമുഖ പദ്ധതികളിലൂടെ അടുത്ത ഘട്ട വളര്‍ച്ചയിലേക്ക്

Dhanam News Desk

ശക്തമാണ് കേരളത്തിലെ ധനകാര്യ സേവന മേഖല. വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിന്റെയും ഇടപാടുകാരുടെയും വിശ്വാസ്യതയുടെയും പിന്‍ബലത്തില്‍ കാല്‍നൂറ്റാണ്ടായി വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന കെഎല്‍എം ആക്‌സിവ രജത ജൂബിലി വര്‍ഷത്തില്‍ അടുത്ത ഘട്ട വളര്‍ച്ചയ്ക്കായി വിപുലമായ പദ്ധതികളാണ് രൂപം കൊടുത്തിരിക്കുന്നത്. സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാധ്യതകള്‍, കെ എല്‍ എം ആക്‌സിവയുടെ ഭാവി പദ്ധതികള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മനോജ് രവിയും.

ഇനി പുതിയ ഉയരങ്ങളിലേക്ക്

വരുന്ന ദശകത്തില്‍ രാജ്യം വന്‍ വളര്‍ച്ച നേടുമെന്ന് യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും കെഎല്‍എം ആക്‌സിവയുടെ ചെയര്‍മാനുമായ ടി പി ശ്രീനിവാസന്‍.

കെഎല്‍എം ആക്‌സിവ പോലൊരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എന്താണ് പ്രസക്തി? കമ്പനി 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

എല്ലാവര്‍ക്കും ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. ബാങ്കുകള്‍ക്ക് മാത്രമായി ഈ ലക്ഷ്യം കൈവരിക്കുക എളുപ്പമല്ല എന്ന ബോധ്യത്തിലാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ റോള്‍ സര്‍ക്കാര്‍ തിരിച്ചറിയുകയും പരിഗണിക്കുകയും ചെയ്യുന്നത്. അടുത്ത ദശകം, 2025 മുതല്‍ 2030 വരെയുള്ള വര്‍ഷങ്ങള്‍ പ്രത്യേകിച്ചും ഇന്ത്യ സമഗ്ര മേഖലകളിലും വളര്‍ച്ച നേടും എന്ന് വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ അനുമാനിക്കുന്നു.

ആ വളര്‍ച്ചയിലെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് ഇന്ത്യന്‍ ജനതയുടെ ധനകാര്യ സേവനങ്ങളിലെ പരിമിത പങ്കാളിത്തമാണ്. ഈ സേവനങ്ങളെക്കുറിച്ചുള്ള അവബോധം ഇന്ത്യക്കാര്‍ക്ക് ആഗോള ശരാശരിയിലും വളരെ താഴെയാണ്. ധനകാര്യസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന് ഇക്കാര്യങ്ങളിലുള്ള പ്രതിബദ്ധത വര്‍ധിക്കുകയാണ്. കാലോചിതമായി അതിനെ പുനര്‍ നിര്‍വചിക്കണമെന്ന ബോധ്യവും സ്ഥാപനത്തിനുണ്ട്.

രജതജൂബിലി വര്‍ഷത്തില്‍ ഈ കാഴ്ചപ്പാടുകളെ കാലോചിതമായി പുനര്‍ നിര്‍വചിക്കുന്നു എന്ന് സൂചിപ്പിച്ചല്ലോ. ഏതെല്ലാം കാര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുന്നത്?

പ്രധാനമായും നാല് കാര്യങ്ങള്‍ക്കാണ് ഊന്നല്‍.

  • സ്വര്‍ണത്തിന്റെ ശരിയായ മൂല്യവും വിനിയോഗവും സംബന്ധിച്ച അവബോധം വളര്‍ത്തുക.

  • സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം

  • സാമ്പത്തിക സാക്ഷരതയും ധനകാര്യ സേവനങ്ങളില്‍ വര്‍ധിച്ച പങ്കാളിത്തവും

  • കമ്പനിയുടെ ദൗത്യവുമായി ചേര്‍ന്ന് നില്‍ക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പരിപാടികള്‍

കമ്പനി എപ്പോഴും സ്ത്രീ ശാക്തീകരണത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ടല്ലോ? അക്കാര്യത്തില്‍ കൂടുതലായി എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത്?

കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതല്‍ സ്ത്രീകളാണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം കെഎല്‍എം ആക്‌സിവയുടെ പ്രധാന ഫോക്കസ് ആണ്. ഏറ്റവും കുറഞ്ഞ പലിശയില്‍ കമ്പനി വായ്പ ലഭ്യമാക്കുന്നു. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുന്നു. അവരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ അടക്കമുള്ള അനുബന്ധ സേവനങ്ങള്‍ നല്‍കി വരുന്നു. സ്ത്രീകള്‍ ശക്തിപ്പെട്ടാല്‍ കുടുംബവും സമൂഹവും രാഷ്ട്രവുംശക്തിപ്പെടുമെന്ന കാഴ്ചപ്പാടിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. രജത ജൂബിലി വര്‍ഷത്തില്‍ സംരംഭകത്വത്തിലേക്കും സ്വയം തൊഴിലിലേക്കും വരുന്ന സ്ത്രീകളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

സാമ്പത്തിക സാക്ഷരതാ രംഗത്ത് കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി കാണുന്നു. പ്രത്യേക പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടോ

സാമ്പത്തിക സാക്ഷരതാ രംഗത്ത് കെഎല്‍എം ആക്‌സിവ ചില നിര്‍ണായക ചുവടുവയ്പുകള്‍ ഇക്കൊല്ലം നടത്തുകയാണ്. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെയുള്ള ജാഗ്രത, ബോധവത്കരണ പരിപാടികള്‍, റോഡ് ഷോ, സാമ്പത്തിക സാക്ഷരതാ സെമിനാറുകള്‍, ഫിനാന്‍ഷ്യല്‍ ക്ലിനിക്കുകള്‍ എന്നിവയെല്ലാം രജതജൂബിലി ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജത ജൂബിലിയോട് അനുബന്ധിച്ച് 25 സാമൂഹ്യ പ്രതിബദ്ധതാ പരിപാടികള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നവയാണ് ഈ പരിപാടികള്‍. ഫിനാന്‍ഷ്യല്‍ ഹാക്കത്തോണ്‍, ഫിന്‍ടെക് ഇന്‍ക്യൂബേറ്റര്‍, സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ പദ്ധതികള്‍ മാറുന്ന ഈ സമീപനത്തെ സൂചിപ്പിക്കുന്നു.

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ശ്രദ്ധയൂന്നി വന്‍ വിപുലീകരണം

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ഇനി സാധ്യതകളുണ്ടോ? കെഎല്‍എം ആക്സിവയുടെ ലിസ്റ്റിംഗ് എന്നുണ്ടാകും? സി ഇ ഒ മനോജ് രവി തുറന്നു പറയുന്നു

ഒട്ടേറെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായുണ്ട്. സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ഇവയ്ക്കുള്ള സാധ്യത എന്താണ്?

ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ ആസ്തി അവരുടെ കൈയിലുള്ള സ്വര്‍ണ നിക്ഷേപമാണ്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇവര്‍ ആശ്രയിക്കുന്നതും ഇതിനെ തന്നെയാണ്. സമീപഭാവിയിലൊന്നും ഇതില്‍ വലിയ മാറ്റം വരില്ല. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയില്‍ സ്വര്‍ണപ്പണയ വായ്പയ്ക്ക് കെഎല്‍എം ആക്‌സിവ ഉയര്‍ന്ന പരിഗണന നല്‍കുന്നതും അതുകൊണ്ടാണ്. ജനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ള വിഭിന്ന വായ്പാ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നൂലാമാലകളില്ലാതെ വായ്പ ലഭ്യമാക്കും. അനായാസം തിരിച്ചടവ് നടത്താനുള്ള സൗകര്യങ്ങളും സജ്ജം. അതുപോലെ തന്നെ സ്വര്‍ണം തിരിച്ചെടുക്കാനും നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വര്‍ണവായ്പ മാത്രമല്ല നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയെന്നതാണ് കമ്പനിയുടെ നയം.

കമ്പനിയുടെ പ്രവര്‍ത്തനത്തിലും സാമ്പത്തിക സേവനങ്ങളിലും വായ്പാ ഉല്‍പ്പന്നങ്ങളിലും എന്തെല്ലാം പുതുമകളാണ് അവതരിപ്പിക്കുന്നത്?

ചില മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും, ചിലത് പുനര്‍ നിര്‍വചിക്കാനും ചിലതിനെ നൂതനമാക്കാനുമാണ് ലക്ഷ്യമിടുന്നത്. രജത ജൂബിലി വര്‍ഷത്തില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.

  • ഇന്ത്യ മുഴുവനും ഇന്ത്യയ്ക്ക് പുറത്തേക്കും വളരുക

  • ഓഹരി വിപണിയില്‍ ലിസ്റ്റിംഗ്, പൊതുപങ്കാളിത്തത്തോടെയുള്ള വളര്‍ച്ച

  • ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹബ് എന്ന നിലയിലേക്കുള്ള ബ്രാഞ്ചുകളുടെ പരിവര്‍ത്തനം. ഉപഭോക്തൃ

  • കേന്ദ്രീകൃതമായ സമീപനം

  • മികച്ച തൊഴിലിടം, ജീവനക്കാരുടെ മികവ്, ശേഷി എന്നിവയുടെ വര്‍ധന

  • സേവനങ്ങള്‍ അതിവേഗം കുറ്റമറ്റ രീതിയില്‍ നല്‍കാന്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം

  • ബ്രാന്‍ഡിംഗിന് ഊന്നല്‍

  • നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വിശ്വാസ്യത ആര്‍ജിക്കല്‍

കെഎല്‍എം ആക്‌സിവയുടെ പാന്‍ ഇന്ത്യ വിപുലീകരണത്തിനുള്ള പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

25 വര്‍ഷം കൊണ്ട് ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി ആയി കെഎല്‍എം ആക്‌സിവ വളര്‍ന്നു കഴിഞ്ഞു. രാജ്യത്തെ 10 സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ശാഖകളുടെ എണ്ണം 1000ന് അടുത്തെത്തി. പാന്‍ ഇന്ത്യ സാന്നിധ്യം ഉറപ്പാക്കാന്‍ മുംബൈയില്‍ നോഡല്‍ ഓഫീസ് തുറന്നു. കൂടുതല്‍ റീജണല്‍ ഓഫീസുകളും ആരംഭിച്ചു. ഇന്ത്യക്കാര്‍ ഏറെയുള്ള വിദേശ രാജ്യങ്ങളിലേക്ക് അവര്‍ക്ക് ആവശ്യമുള്ള ധനകാര്യ സേവനങ്ങളുമായി കടന്നു ചെല്ലാനുള്ള തയ്യാറെടുപ്പിലാണ്. മിഡില്‍ ഈസ്റ്റ്, യുകെ, കാനഡ എന്നിവയൊക്കെ ഭാവി വികസന ലക്ഷ്യങ്ങളിലുണ്ട്.

ലിസ്റ്റിംഗ് എന്നത്തേക്കുണ്ടാകും? മുന്‍ വര്‍ഷങ്ങളിലെ ഫിനാന്‍ഷ്യല്‍ റിസള്‍ട്ടുകള്‍ എങ്ങനെ? എന്‍സിഡി ഇഷ്യൂകള്‍ എത്രമാത്രം റിസള്‍ട്ട് നല്‍കി?

ഓഹരി വിപണിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കമ്പനി ഇതുവരെ നടത്തിയ എന്‍സിഡി ഇഷ്യൂകള്‍ എല്ലാം ഓവര്‍സബ്‌സ്‌ക്രൈബ് ചെയ്തു. പബ്ലിക് ഇഷ്യൂ വലിയ പ്രതീക്ഷയോടെ നിക്ഷേപ ലോകം കാത്തിരിക്കുന്നു. ഓഹരി വിപണി പ്രവേശനം കമ്പനിയുടെ വിശ്വാസ്യതയും പ്രതിച്ഛായയും ഒപ്പം ഉത്തരവാദിത്വവും വര്‍ധിപ്പിക്കും. കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നതാണ്. കൈകാര്യം ചെയ്യുന്ന ആസ്തി 2000 കോടിയിലെത്തി. 2023-24 വര്‍ഷത്തെ വിറ്റുവരവ് 316 കോടിയും ലാഭം 30 കോടിയും ആണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച ലാഭം കമ്പനി ഉണ്ടാക്കുന്നു.

കമ്പനി ഡയറക്ടര്‍മാരായ എംപി ജോസഫ്, എബ്രഹാം തര്യന്‍, ബിജി ഷിബു, വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) എറിന്‍ ലിസ്ബത്ത് ഷിബു എന്നിവര്‍

കമ്പനി ബോര്‍ഡിലേക്ക് മികവും പരിചയസമ്പത്തുമുള്ള ധാരാളം മുഖങ്ങള്‍ അടുത്ത കാലത്തായി കാണുന്നുണ്ടല്ലോ?

ദീര്‍ഘവീക്ഷണവും മികവും അനുഭവസമ്പത്തുമുള്ള ധാരാളം പേരെ ഞങ്ങള്‍ ബോര്‍ഡിലേക്ക് കൊണ്ടു വന്നു. ഇന്ത്യയുടെ നയതന്ത്ര മുഖമായ മുന്‍ അംബാസഡര്‍ ടിപി ശ്രീനിവാസന്‍ ചെയര്‍മാനായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഫൗണ്ടര്‍ ഷിബു തെക്കുംപുറം ആണ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എംപി ജോസഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ എബ്രഹാം തര്യന്‍, പ്രൊഫ. കെഎം കുര്യാക്കോസ്, ബിജി ഷിബു എന്നിവര്‍ ബോര്‍ഡിലുണ്ട്. അടുത്തിടെ വൈസ് പ്രസിഡന്റായി ഷിബു തെക്കുംപുറത്തിന്റെ മകള്‍ എറിന്‍ ലിസ്ബത്ത് ഷിബു ചുമതലയേറ്റിട്ടുണ്ട്. കൊമേഴ്‌സില്‍ ബിരുദാനന്തരബിരുദധാരിയായ എറിന്‍, ഐ.പി.ഒയ്ക്ക് തയാറാകുന്ന കെ.എല്‍.എം ഫിന്‍ ആക്‌സിവയുടെ ഫിനാന്‍സ് വിഭാഗത്തില്‍ നിര്‍ണായക റോള്‍ വഹിക്കും. ഉന്നത മാനേജ്‌മെന്റിലും ധനകാര്യ സേവന മേഖലകളിലെ പരിചയസമ്പന്നരെ കൊണ്ടുവന്നു.

ഒരു ഗോള്‍ഡ് ലോണ്‍ കമ്പനി എന്ന നിലയില്‍ എക്കാലവും അറിയപ്പെടാനാണോ കെഎല്‍എം ആക്‌സിവ ആഗ്രഹിക്കുന്നത്?

ഞങ്ങളുടെ മുഖ്യ ബിസിനസ് ഗോള്‍ഡ് ലോണ്‍ തന്നെ. ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഇന്ത്യയില്‍ അതിന് അനന്ത സാധ്യതകളുണ്ട്. അതേ സമയം ധനകാര്യ സേവന രംഗത്തെ കമ്പനികള്‍ കേവലം ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങളായി ചുരുങ്ങരുതെന്ന കാഴ്ചപ്പാടാണ് ഞങ്ങളുടേത്. ഒരു കുടക്കീഴില്‍ നിരവധി സേവനങ്ങള്‍ ദീര്‍ഘകാലമായി കമ്പനി ലഭ്യമാക്കുന്നു. കമ്പനിയുടെ പ്രോഡക്ട്, സര്‍വീസ് പോര്‍ട്ട്‌ഫോളിയോ നിരന്തരം പുതുക്കിക്കൊണ്ടേയിരിക്കുന്നു. ബിസിനസ്, വെഹിക്കിള്‍ ലോണുകള്‍, ഇന്‍ഷുറന്‍സ്, ഫോറെക്‌സ് തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്ന ഒരു ഫിനാഷ്യല്‍ സര്‍വീസ് ഹബ് ആയി ഓരോ ബ്രാഞ്ചുകളും വളര്‍ന്നു. കൂടുതല്‍ സേവനങ്ങള്‍ ആ നിരയിലേക്ക് വരാനിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT