Medical Trust Hospital Kochi
Impact Feature

'ഫസ്റ്റു'കളുടെ തമ്പുരാന്‍! സംസ്ഥാനത്തെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍

കേരളത്തിലെ ഹെല്‍ത്ത്കെയര്‍ രംഗത്ത് പുത്തന്‍ പ്രവണതകള്‍ അവതരിപ്പിച്ച് എന്നും മുമ്പേ നടന്നവര്‍

Dhanam News Desk

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. ക്രാന്തദര്‍ശിയായ ഡോ. പി.എ വര്‍ഗീസ് എന്ന 'പുളിക്കന്‍ ഡോക്ടര്‍' കണ്ട ആ സ്വപ്നമാണ് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍. 1973 മുതല്‍ കേരളത്തിലെ ഹെല്‍ത്ത്കെയര്‍ രംഗത്ത് ഒട്ടേറെ പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് എന്നും മുമ്പേ നടക്കുകയാണ് മെഡിക്കല്‍ ട്രസ്റ്റ്.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മാനേജ്‌മെന്റ് വിദഗ്ധനും എഫ്എസിടിയുടെ സിഎംഡിയുമായിരുന്ന എം.കെ.കെ നായരുടെ അകമഴിഞ്ഞ പിന്തുണയോടെ ഡോ. പുളിക്കന്‍ കേരളത്തിലെ ഹെല്‍ത്ത്കെയര്‍ രംഗത്ത് പുതിയൊരു പാത വെട്ടിത്തുറക്കുകയായിരുന്നു.

'ഫസ്റ്റു'കളുടെ തമ്പുരാന്‍

ഹെല്‍ത്ത്കെയര്‍ രംഗത്ത് കേരളത്തില്‍ ഒട്ടേറെ സങ്കീര്‍ണമായ കാര്യങ്ങള്‍ ആദ്യം ചെയ്തത് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലാണ്. സംസ്ഥാനത്ത് ആദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് ഇവിടെയാണ്.

ആദ്യമായി വിജയകരമായി കിഡ്‌നി മാറ്റിവെച്ചതും മെഡിക്കല്‍ ട്രസ്റ്റില്‍ തന്നെ. ഇതുപോലെ ഒട്ടേറെ ഫസ്റ്റുകളുടെ പൊന്‍തൂവല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ തലപ്പാവിലുണ്ട്. 2011 മുതല്‍ എന്‍എബിഎച്ച് അംഗീകാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് മെഡിക്കല്‍ ട്രസ്റ്റ്. 2015 മുതല്‍ ബ്യൂറോ വെരിറ്റാസിന്റെ ഗ്രീന്‍ ഒടി സര്‍ട്ടിഫിക്കേഷന്‍ (പ്ലാറ്റിനം ഗ്രേഡ്) മെഡിക്കല്‍ ട്രസ്റ്റിന്റെ തിയേറ്റര്‍ കോംപ്ലക്‌സിനുണ്ട്. മാതൃ-ശിശു സൗഹൃദ ആശുപത്രിയെന്ന നിലയിലുള്ള അംഗീകാരവും നേടി.

സമഗ്രം, സമ്പൂര്‍ണം

800 കിടക്കകളുള്ള മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ മൂവായിരത്തോളം ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍ അഹോരാത്രം ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായി പ്രയത്‌നിക്കുന്നു. സ്‌പോര്‍ട്‌സ് മെഡിസിനായി സുസജ്ജമായ വിഭാഗം കേരളത്തില്‍ തന്നെ ആദ്യമായിതുടങ്ങിയ മെഡിക്കല്‍ ട്രസ്റ്റില്‍ രണ്ട് ഡസനിലേറെ മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമുണ്ട്. സദാസമയവും ക്രിട്ടിക്കല്‍ കെയര്‍ നല്‍കാന്‍ സജ്ജമാണ് മെഡിക്കല്‍ ട്രസ്റ്റ്. താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ കൃത്യതയോടെ നടത്താന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ സജ്ജമാണ്. റോബോട്ടിക് സര്‍ജിക്കല്‍ യൂണിറ്റ്, ബൈപ്ലയ്ന്‍ കാത്ത്‌ലാബ്, 3ഉ ക്യാമറ സിസ്റ്റം, ക്യാന്‍സര്‍ ചികിത്സയില്‍ അത്യാധുനിക സൗകര്യങ്ങള്‍, മജ്ജ മാറ്റിവെയ്ക്കലിന് പ്രത്യേക വിഭാഗം തുടങ്ങിവയെല്ലാം ഇവിടെയുണ്ട്.

രാജ്യാന്തര തലത്തില്‍ നിന്നുള്ള രോഗികള്‍ അഞ്ച്് പതിറ്റാണ്ടിലേറെക്കാലമായി തേടിയെത്തുന്ന ആശുപത്രി കൂടിയാണ് മെഡിക്കല്‍ ട്രസ്റ്റ്. ഇത് കൂടാതെ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം, വിവിധ മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ കോളെജുകളില്‍ വെല്‍നസ് ക്ലിനിക്കും കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ സ്‌പോര്‍ട്‌സ്ഇഞ്ചുറി ക്ലിനിക്കും പനങ്ങാട് പകല്‍ വീടും മെഡിക്കല്‍ ട്രസ്റ്റ് സജ്ജമാക്കിയിട്ടുണ്ട്.

മികവോടെ അക്കാദമിക് രംഗത്തും

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ അംഗീകാരത്തോടെ മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങളിലായി 21 ഓളം സ്‌പെഷ്യാലിറ്റികളിലുള്ള മെഡിക്കല്‍ പിജി കോഴ്‌സുകള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് കോളെജ് ഓഫ് നഴ്‌സിംഗിന്റെ കീഴില്‍ ബിഎസ്സി നഴ്‌സിംഗ്, പോസ്റ്റ് ബിഎസ്സി നഴ്‌സിംഗ്, എംഎസ്സി നഴ്‌സിംഗ് കോഴ്‌സുകളും മെഡിക്കല്‍ ട്രസ്റ്റ് മെഡിക്കല്‍ സയന്‍സസിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി, ബാച്ചിലര്‍ഓഫ് ഫിസിയോതെറാപ്പി, ബിഎസ്സി ഒപ്‌റ്റോമെട്രി,ബിഎസ്സി എംഎല്‍ടി, ബിഎസ്സി കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജി കോഴ്‌സുകളും നടത്തുന്നുണ്ട്. അഞ്ച് ഡിപ്ലോമ കോഴ്‌സുകളും ജനറല്‍ നഴ്‌സിംഗ്, മിഡ് വൈഫറി കോഴ്‌സും മെഡിക്കല്‍ ട്രസ്റ്റിന് കീഴില്‍ പഠിപ്പിക്കുന്നുണ്ട്.

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT