Canva, Simila
Impact Feature

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മാതാക്കളില്‍ ഒന്ന് കേരളത്തില്‍!

സിമിലിയ ഹോമിയോ ലബോറട്ടറി ഗവേഷണം കരുത്താക്കി മുന്നോട്ട്

Dhanam News Desk

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മാതാക്കളില്‍ ഒന്ന് കേരളത്തില്‍ നിന്നാണ്- സിമിലിയ ഹോമിയോ ലബോറട്ടറി. പ്രവര്‍ത്തനത്തിന്റെ 39-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന സിമിലിയ 25 ഓളം പേറ്റന്റ് ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

സഗീര്‍ കെ.എ, ബാബു കെ.എ

കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസിയുടെ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ആയിരുന്ന കെ.കെ അബ്ദുള്‍ റഷീദ് തുടക്കമിട്ട സിമിലിയയെ ഇന്ന് നയിക്കുന്നത് സഗീര്‍ കെ.എ, ബാബു കെ.എ എന്നിവരാണ്. ഹോമിയോ ഔഷധ നിര്‍മാണ രംഗത്ത് രാജ്യാന്തര നിലവാരമുള്ള മാനുഫാക്ചറിംഗ് യൂണിറ്റാണ് സിമിലിയ കെട്ടിപ്പടുത്തിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐഎസ്ഒ 9001-2015, ജിഎംപി സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ച ഹോമിയോ ഔഷധ നിര്‍മാണ കമ്പനിയും സിമിലിയ ആണ്.

ഇന്നൊവേഷനാണ് സിമിലിയയുടെ കരുത്ത്. നിരന്തരം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയും രാജ്യത്തെ ഹോമിയോ ഔഷധ നിര്‍മാണ രംഗത്ത് ഇവര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ആലുവയ്ക്കടുത്തുള്ള സിമിലിയയുടെ ഹോമിയോ ഔഷധ നിര്‍മാണ ഫാക്ടറി രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ഏറ്റവും അത്യാധുനികവും സുസജ്ജവുമായ ഒന്നാണ്. ഹോമിയോപതിയുടെ പിതാവ് ഡോ. ഹാനിമാന്‍ നിഷ്‌കര്‍ഷിക്കുന്ന അതേ രീതികളിലൂടെയാണ് സിമിലിയയില്‍ ഡൈല്യുഷനുകളും മദര്‍ ടിക്ചറുകളും നിര്‍മിക്കുന്നതെന്ന് കമ്പനി സാരഥികള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെമ്പാടും സിമിലിയയുടെ ഔഷധങ്ങള്‍ക്ക് വിപണിയുണ്ട്. ഇതിന് പുറമേ മിഡില്‍ ഈസ്റ്റിലേക്കും മലേഷ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ ഹെറിംഗ് ഫാര്‍മ എന്ന പേരില്‍ ഒരു ഫാക്റ്ററിയും കമ്പനിക്കുണ്ട്. ഡയറക്റ്റര്‍ ബോര്‍ഡിലുള്ള മുംതാസ് കെ.എയ്ക്ക് പുറമെ പുതുതലമുറയിലെ സനീഷ് മുഹമ്മദ്, മുഹമ്മദ് നിസാം, മുഹമ്മദ് നിസാര്‍, മുഹമ്മദ് റഷീദ് എന്നിവരും കമ്പനിയുടെ സാരഥ്യത്തിലുണ്ട്.

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT