ഉപഭോക്തൃ വിശ്വാസം, ഡിജിറ്റല്‍ നവീകരണം, സമഗ്ര വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സാമ്പത്തിക സേവന മേഖലയില്‍ സുസ്ഥിര സ്ഥാനം ഉറപ്പാക്കുകയാണ് യൂണിമണി ഇന്ത്യ. സ്വര്‍ണ വായ്പകള്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നിവയെ മുഖ്യ ബിസിനസുകളായി കാണുമ്പോള്‍ തന്നെ, വിദേശത്തേക്ക് പഠനത്തിനും ജോലിക്കും യാത്രയ്ക്കും പോകുന്നവര്‍ക്കുള്ള കറന്‍സി, മണി ട്രാന്‍സ്ഫര്‍, ട്രാവല്‍ കാര്‍ഡ്, എയര്‍ ടിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങളും യൂണിമണി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കുന്നു.
കുടുംബങ്ങളുടെയും വ്യക്തികളുടെയും ഏറ്റവും പ്രധാനപ്പെട്ട ധനസമാഹരണ സ്രോതസ് എന്ന നിലയില്‍ സ്വര്‍ണ വായ്പ സേവനങ്ങളില്‍ വേഗത, സുരക്ഷിതത്വം, സുതാര്യത എന്നിവ ഉറപ്പാക്കിയാണ് യൂണിമണിയുടെ മുന്നേറ്റം. ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും സ്വര്‍ണ വായ്പകള്‍ എടുക്കുന്നവര്‍ക്ക് ന്യായമായ മൂല്യം ഉറപ്പാക്കുന്നതിനൊപ്പം ധാര്‍മികത പുലര്‍ത്താനും യൂണിമണി സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നുവെന്ന് ഡയറക്റ്റര്‍ & സിഇഒ കൃഷ്ണന്‍ ആര്‍ പറയുന്നു.
വിശ്വാസ്യത മുഖ്യ പങ്കുവഹിക്കുന്ന ഇന്നത്തെ ധനകാര്യ മേഖലയില്‍, മുന്‍നിര എന്‍ബിഎഫ്‌സി എന്ന നിലയിലും അംഗീകൃത ഡീലര്‍ എന്ന നിലയിലും എല്ലാ റെഗുലേറ്ററി നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പരിപൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും യൂണിമണി ശ്രദ്ധിക്കുന്നു. ആര്‍ബിഐ മാര്‍ഗ നിര്‍ദേശങ്ങള്‍, തത്സമയ വിനിമയ നിരക്കുകള്‍, ഫീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍, ശക്തമായ കെവൈസി/എഎംഎല്‍ പ്രോട്ടോക്കോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓരോ ഘട്ടത്തിലും സുരക്ഷിതത്വവും കൃത്യതയും ഉറപ്പാക്കുന്നു.
സ്വര്‍ണ വായ്പകളുടെ മൂല്യനിര്‍ണയത്തിനും എല്ലാ ഉപഭോക്തൃ സേവനങ്ങളിലും എഐ സംയോജിപ്പിച്ചിരിക്കുന്നതിലൂടെ യൂണിമണിയുടെ സേവനങ്ങള്‍ കാര്യക്ഷമവും സുരക്ഷിതവുമാകുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. മണി ട്രാന്‍സ്ഫറുകളില്‍ ഇന്‍സ്റ്റന്റ് കണ്‍ഫര്‍മേഷനും ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നതു വഴി ഓരോ ഇടപാടുകളും പൂര്‍ണമായും സുതാര്യമാക്കുന്നു.
നവീകരണമാണ് യൂണിമണിയുടെ വളര്‍ച്ചയുടെ കാതലെന്ന് ഇഅ കൃഷ്ണന്‍ ആര്‍ പറയുന്നു. പുതിയ കാലത്തിനൊത്ത് മുന്നേറാന്‍ സ്വര്‍ണ വായ്പ ബിസിനസില്‍ ഉള്‍പ്പെടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ച്ചേര്‍ത്താണ് കമ്പനിയുടെ നടത്തം. എഐ അധിഷ്ഠിത ട്രാവല്‍ ആപ്പ് 'പ്ലാന്‍ എ ട്രിപ്പ്', സ്വര്‍ണ വായ്പക്കള്‍ക്കായി അവതരിപ്പിക്കുന്ന 'ക്രെഡ് വേ ലെന്‍ഡിംഗ് ആപ്പ്' എന്നിവയൊക്കെ യൂണിമണിയുടെ ഡിജിറ്റല്‍ മുന്‍തൂക്ക സമീപനത്തെ എടുത്തുകാണിക്കുന്നതാണ്. ദൈനംദിന പേയ്മെന്റുകള്‍ക്കും ബില്‍ സെറ്റ്ല്‍മെന്റുകള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന യൂണിമണി വാലറ്റ്, ഫിന്‍ടെക്ക് സൗകര്യം നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന് സമാനമാണ്.
ബിസിനസിനപ്പുറം, ആരോഗ്യ സംരക്ഷണം, കുടിവെള്ള സൗകര്യങ്ങള്‍, പുസ്തകങ്ങള്‍, പഠന സാമഗ്രികള്‍, ദുരന്ത നിവാരണ സഹായങ്ങള്‍, എന്നിങ്ങനെ സിഎസ്ആര്‍ ശ്രമങ്ങളിലൂടെയും യൂണിമണി സാന്നിധ്യം ശക്തമാക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഒരു സമഗ്ര സാമ്പത്തിക ശക്തികേന്ദ്രമായി മാറാനാണ് യൂണിമണി ലക്ഷ്യംവെയ്ക്കുന്നത്. സ്വര്‍ണ വായ്പകള്‍, ഫോറെക്‌സ്, മണി ട്രാന്‍സ്ഫര്‍, ട്രാവല്‍ ആന്‍ഡ് ഹോളി ഡേയ്‌സ്, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന, വിശ്വാസത്താല്‍ പിന്തുണയ്ക്കപ്പെടുന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് യൂണിമണി.
(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine