കുറഞ്ഞ വിലയിൽ ആഡംബര കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി പ്രി ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലറായ റോയല്‍ ഡ്രൈവ്. 2015ല്‍ മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ ഡ്രൈവ് നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലാണ് സേവനം നല്‍കുന്നത്.
മലപ്പുറം, കോഴിക്കോട് എന്നിവയ്ക്ക് പുറമെ റോയല്‍ ഡ്രൈവിന്റെ ഏറ്റവും പുതിയ ഷോറൂം അടുത്തിടെയാണ് കൊച്ചിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ റോയല്‍ ഡ്രൈവിന്റ സ്ഥാപകനും ചെയര്‍മാനുമായ മുജീബ് റഹ്‌മാനും പങ്കെടുത്തു.
പോര്‍ഷെ, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, മിനി കൂപ്പര്‍, ഔഡി, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, വോള്‍വോ, ബെന്റ്‌ലി തുടങ്ങിയയ പ്രി ഓണ്‍ഡ് ആഡംബര കാറുകളാണ് റോയല്‍ ഡ്രൈവ് ലഭ്യമാക്കുന്നത്. 25 ലക്ഷം രൂപ മുതലാണ് വാഹനങ്ങളുടെ വില. കൂടാതെ, ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിന് ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമായും റോയല്‍ ഡ്രൈവ് കൈകോര്‍ത്തിട്ടുണ്ട്. ഇതുവഴി അനായാസത്തില്‍ ഉപഭോക്താക്കള്‍ക്ക് വാഹന വായ്പ ലഭ്യമാക്കാവുന്നത്.
ആഡംബര കാറുകള്‍ക്ക് പുറമെ ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യുക്കാട്ടി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര പ്രി ഓണ്‍ഡ് ബൈക്കുകളും റോയല്‍ ഡ്രൈവിലൂടെ സ്വന്തമാക്കാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine